തൃശൂര്‍: പൂരത്തിന് സ്ഥിരം സംവിധാനം വേണമെന്നും പൊലീസ് നടത്തിപ്പ് ഏറ്റെടുക്കരുതെന്നും തിരുവമ്പാടി ദേവസ്വം ആവശ്യപ്പെട്ടു. ഇപ്രാവശ്യത്തെ പൂരം കമ്മറ്റിക്കാരെ അവഗണിക്കുന്ന രൂപത്തില്‍ പോലീസ് നിയന്ത്രണ വിധേയമാക്കി. ചിട്ടപ്പെടുത്തിയ ക്രമത്തില്‍ നടത്താന്‍ പറ്റിയില്ലെന്നും, അതിന് നിര്‍ബന്ധിതരാകുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു. ചരിത്രത്തിലാദ്യമായിട്ടാണ് പൂരം എക്‌സിബിഷന്‍ അടപ്പിച്ചത്.എഴുന്നള്ളിപ്പും വെടിക്കെട്ടും ഒരു കഴിച്ചുകൂട്ടലായി മാറിയെന്നും ഇതിനൊക്കെ ഒരു സ്ഥിരം സംവിധാനം വേണമെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍തന്നെ നിയമസഭയില്‍ പ്രമേയം പാസാക്കണമെന്നും ദേവസ്വം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.