കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റ്; ദൊമ്മരാജു ഗുകേഷ് ജേതാവ്

കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റ്; ദൊമ്മരാജു ഗുകേഷ് ജേതാവ്

ടൊറന്റോ: ലോക ചാമ്പ്യനെ നേരിടേണ്ട ചലഞ്ചറെ കണ്ടെത്തുന്നതിനുള്ള കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ 17-കാരന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ദൊമ്മരാജു ഗുകേഷ് ജേതാവായി. ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ജേതാവും ഗുകേഷ് തന്നെ. ഇതോടെ 2024ലെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഗുകേഷ് നിലവിലെ ലോകചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറനെ നേരിടും.

യുഎസിന്റെ ഹിക്കാരു നാക്കാമുറയെ 14-ാം റൗണ്ടില്‍ സമനിലയില്‍ തളച്ചതോടെ 9 പോയന്റോടെയാണ് ഗുകേഷ് ജേതാവായത്. 2014-ല്‍ വിശ്വനാഥന്‍ ആനന്ദ് ജേതാവായ ശേഷം കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റ് വിജയിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന നേട്ടവും ഗുകേഷ് സ്വന്തമാക്കി. റഷ്യയുടെ യാന്‍ നെപ്പോമ്നിഷിയും ടോപ് സീഡായ അമേരിക്കയുടെ ഫാബിയോ കരുവാനയും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചതും ഗുകേഷിന് നേട്ടമായി. രണ്ടുപേരില്‍ ആരെങ്കിലും ജയിച്ചിരുന്നെങ്കില്‍ ടൈ ബ്രേക്കര്‍ ആവശ്യമായി വരുമായിരുന്നു.

കാന്‍ഡിഡേറ്റ്‌സ് ജേതാവിന് 48 ലക്ഷത്തോളം രൂപ സമ്മാനം ലഭിക്കും. രണ്ടാമന് 28.6 ലക്ഷം രൂപയും മൂന്നാമന് 21.5 ലക്ഷം രൂപയും ലഭിക്കും. 12-ാം വയസില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പട്ടം നേടുന്ന പ്രായംകുറഞ്ഞ മൂന്നാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കിയ ഗുകേഷ് കഴിഞ്ഞ വര്‍ഷം ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും നേടിയിരുന്നു.

നേരത്തേ 13-ാം റൗണ്ടില്‍ ഫ്രഞ്ച് താരം അലിറെസ ഫിറോസ്ജയ്ക്കെതിരേ ജയിച്ചതോടെ 8.5 പോയിന്റുമായി ഗുകേഷ് ഒന്നാമതെത്തിയിരുന്നു.

 

 

 

 

 

 

കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റ്;
ദൊമ്മരാജു ഗുകേഷ് ജേതാവ്

Share

Leave a Reply

Your email address will not be published. Required fields are marked *