കല്‍പ്പറ്റ: വയനാട് ഡിസിസി ജനറല്‍സെക്രട്ടറി പിഎം സുധാകരന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധി തനിക്ക് പോലും അപ്രാപ്യനായ നേതാവാണെന്നും അപ്പോള്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും കല്‍പ്പറ്റ എന്‍ഡിഎ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ നടന്ന സ്വീകരണ ചടങ്ങില്‍ അദ്ദേഹം ചോദിച്ചു.
നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയത്തില്‍ ആകൃഷ്ടനായിട്ടാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്നും ഈ കാലഘട്ടത്തിന് അനുയോജ്യമായ പാര്‍ട്ടിയാണ് ബിജെപിയെന്നും സുധാകരന്‍ പറഞ്ഞു.
രാഹുലിന് ഇനിയും അവസരം കൊടുത്താല്‍ വയനാട് നശിക്കുമെന്നും അമേഠിയില്‍ മത്സരിക്കില്ലെന്ന് വയനാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കാന്‍ രാഹുല്‍ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
നരേന്ദ്രമോദിയുടെ വികസനം വയനാട്ടിലുമെത്താന്‍ കെ.സുരേന്ദ്രന്‍ വിജയിക്കണം. സുരേന്ദ്രനെ വിജയിപ്പിക്കാന്‍ പോരാടും. ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ വയനാട്ടുകാര്‍ വിജയിപ്പിച്ചാല്‍ അതിന്റെ നേട്ടം വയനാടിനായിരിക്കുമെന്നും പിഎം സുധാകരന്‍ പറഞ്ഞു.
റിട്ട ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ശശികുമാര്‍, സിവില്‍ എഞ്ചിനീയര്‍ പ്രജീഷ് എന്നിവര്‍ അദ്ദേഹത്തോടൊപ്പം ബിജെപിയില്‍ ചേര്‍ന്നു. വയനാട് ജില്ലാ പ്രഭാരി ടിപി ജയചന്ദ്രന്‍, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, സംസ്ഥാന സമിതി അംഗം സജി ശങ്കര്‍ തുടങ്ങിയ നേതാക്കള്‍ ചേര്‍ന്നാണ് മൂന്ന് പേരെയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
വയനാട് ഡിസിസി ജനറല്‍ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു