ന്യൂഡല്‍ഹി: ധനലക്ഷ്മി ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി കെകെ അജിത് കുമാറിനെ നിയമിക്കാന്‍ തീരുമാനിച്ചു. 3വര്‍ഷത്തേക്കാണ് നിയമനം. തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം തേടാനുള്ള നടപടി ഉടനുണ്ടാകും. നിലവില്‍ ഫെഡറല്‍ ബാങ്കില്‍ പ്രസിഡന്റ് കേഡറില്‍ ചീഫ് ഹ്യൂമന്‍ റിസോഴ്സഡ് ഓഫിസറാണ് അജിത് കുമാര്‍. ഫെഡറല്‍ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഫെഡറല്‍ ഓപറേഷന്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡിന്റെ ഡയറക്ടറുമാണ്.