സ്വര്‍ണ്ണത്തിന്റെ വില വീണ്ടും വര്‍ദ്ധിച്ചു. ഗ്രാമിന് 50 രൂപ കൂടി 6815 രൂപയായി. പവന് 44 രൂപ കൂടി 54520 രൂപയുമായി. സ്വര്‍ണ്ണത്തിന് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്. സ്വര്‍ണ്ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ കണക്കിലെടുത്താണ് സംസ്ഥാനത്ത് സ്വര്‍ണ്ണ വില നിശ്ചയിക്കുന്നത്.