തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എട്ട് മണ്ഡലങ്ങളില്‍ എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയില്‍ അറിയിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ്് ലക്ഷ്യമിട്ടാണ് വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തുന്നതെന്നും കമ്മീഷന് അറിയിച്ചു.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തുക.
വടകര മണ്ഡലത്തില്‍ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു.ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കണ്ടെത്തിയ ഇരട്ട വോട്ടുകള്‍ നീക്കം ചെയ്തതായി യുഡിഎഫ് പ്രവര്‍ത്തകരുടെ ഇടപെടലിന് കമ്മീഷന് മറുപടി നല്കി. ഹര്‍ജികള്‍ തിരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുമെന്നും കമ്മീഷന്റെ മറുപടിയിലുണ്ട്.