വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയ്‌ക്കെതിരായ അശ്ലീല പോസ്റ്റില്‍ കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി കെ.എം.മില്‍ഹാജിനെതിരെ കേസെടുത്തു. മില്‍ഹാജ് ഗള്‍ഫ് മലയാളിയാണ്. കെ.കെ.ശൈലജയുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീലച്ചുവയോടെ പ്രചരിപ്പിച്ചതിനാണ് കേസ്. മട്ടന്നൂര്‍ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇന്നലെയും ശൈലജയ്‌ക്കെതിരെയുള്ള വ്യാജ പ്രചാരണത്തില്‍ പോലീസ് കേസെടുത്തിരുന്നു.ന്യൂമാഹി സ്വദേശിയും ലീഗ് പ്രവര്‍ത്തകനുമായ അസ്‌ലമിനെതിരെയാണ് പൊലീസ് ഇന്നലെ കേസെടുത്തത്. മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയിലാണ് വ്യാജ പ്രചാരണം നടത്തിയത്. ശബ്ദസന്ദേശം അസ്ലമിന്റേത് ആണെന്ന് ബോധ്യപ്പെട്ടെന്ന് പൊലീസ് അറിയിച്ചു. വിവരങ്ങള്‍ സൈബര്‍ പൊലീസിന് കൈമാറി. തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നുവെന്നും അശ്ലീല പോസ്റ്റുകള്‍ ഇട്ടെന്നും ചൂണ്ടിക്കാട്ടി കെ.കെ ശൈലജ പരാതി നല്‍കിയിരുന്നു.
കെ.കെ ശൈലജയ്‌ക്കെതിരെ അശ്ലീല പോസ്റ്റ്;
നടുവണ്ണൂര്‍ സ്വദേശി കെ.എം.മില്‍ഹാജിനെതിരെ കേസ്