കാല്‍മുട്ടിന് പരുക്ക്; പാരീസ് ഒളിമ്പിക്‌സില്‍ നിന്നും പിന്മാറി രാജ്യത്തിന്റെ മെഡല്‍ പ്രതീക്ഷയായ ശ്രീശങ്കര്‍

കാല്‍മുട്ടിന് പരുക്ക്; പാരീസ് ഒളിമ്പിക്‌സില്‍ നിന്നും പിന്മാറി രാജ്യത്തിന്റെ മെഡല്‍ പ്രതീക്ഷയായ ശ്രീശങ്കര്‍

കാല്‍മുട്ടിന് പരിക്ക് പറ്റിയതിനെ തുടര്‍ന്ന്പാരീസ് ഒളിമ്പിക്സില്‍ നിന്നും പിന്മാറി രാജ്യത്തിന്റെ മെഡല്‍ പ്രതീക്ഷയായ മലയാളി അത്ലറ്റ് എം ശ്രീശങ്കര്‍. പരിശീലനത്തിനിടെ കാല്‍മുട്ടിന് പരുക്കേറ്റ താരത്തിന് ശസ്ത്രക്രിയ ആവശ്യമായതോടെയാണ് പിന്മാറ്റം. ആറ് മാസത്തോളം വിശ്രമം ആവശ്യമാണെന്നും പിന്മാറുന്നെന്നും താരം എക്സിലൂടെ പങ്കുവെച്ചു.തന്റെ പാരീസ് ഒളിമ്പിക്സ് എന്ന സ്വപ്നം അവസാനിച്ചുവെന്നും തിരിച്ചടി അതിജീവിക്കുമെന്നും തിരിച്ചുവരുമെന്നും ശ്രീശങ്കര്‍ പറഞ്ഞു.

എല്ലാ ദിവസവും ആരോഗ്യത്തോടെ എഴുന്നേറ്റ് ജീവിതത്തെ മികച്ച രൂപത്തില്‍ കാണുകയെന്നത് ഓരോ കായികതാരത്തിന്റെയും സ്വപ്നമാണ്. ഈ പരുക്ക് വരെ ഞാന്‍ ഇങ്ങനെയാണ് ജീവിച്ചത്. എന്നാല്‍ ജീവിതം വിചിത്രമായ തിരക്കഥ കൂടിയാണ്. ചില സമയങ്ങളില്‍ ഇവ അംഗീകരിക്കുവാനും മുന്നോട്ട് പോകാനും ധൈര്യം ആവശ്യമാണ്. അതാണ് ഞാന്‍ ചെയ്യുന്നത്”, ശ്രീശങ്കര്‍ എഴുതി

തിരിച്ചുവരാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥന ആവശ്യമാണെന്നും ശ്രീശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 8.37 മീറ്റര്‍ ചാടിയതോടെയാണ് ജൂലൈയില്‍ നടക്കുന്ന പാരീസ് ഒളിംപിക്സിലേക്ക് ശ്രീശങ്കറിന് യോഗ്യത ലഭിക്കുന്നത്. ശ്രീശങ്കര്‍ പിന്മാറിയതോടെ ഇന്ത്യയുടെ ഒളിപിംക്സ് സ്വര്‍ണ പ്രതീക്ഷയ്ക്കാണ് മങ്ങലേറ്റത്.

 

 

 

കാല്‍മുട്ടിന് പരുക്ക്; പാരീസ് ഒളിമ്പിക്‌സില്‍ നിന്നും പിന്മാറി
രാജ്യത്തിന്റെ മെഡല്‍ പ്രതീക്ഷയായ ശ്രീശങ്കര്‍

 

 

 

 

 

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *