ജില്ലാ സീനിയര്‍ റഗ്ബി; ചക്കാലക്കല്‍ അക്കാദമിയും മെഡിക്കല്‍ കോളേജ് അക്കാദമിയും ജേതാക്കള്‍

ജില്ലാ സീനിയര്‍ റഗ്ബി; ചക്കാലക്കല്‍ അക്കാദമിയും മെഡിക്കല്‍ കോളേജ് അക്കാദമിയും ജേതാക്കള്‍

താമരശ്ശരി : ജില്ലാ റഗ്ബി അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാ റഗ്ബി സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മെഡിക്കല്‍ കോളേജ് സ്‌പോര്‍ട്‌സ് അക്കാദമിയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചക്കാലക്കല്‍ എച്ച്.എസ്. എസ് സ്‌പോര്‍ട്‌സ് അക്കാദമിയും ജേതാക്കളായി

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗുരുവായൂര്‍പ്പന്‍ കോളേജും പെണ്‍കുട്ടി വിഭാഗത്തില്‍ കെ.എസ്.എ കൈതപ്പൊയിലും രണ്ടാം സ്ഥാനം നേടി. ഇരു വിഭാഗത്തിലും പുതുപ്പാടി സ്‌പോര്‍ട്‌സ് അക്കാദമി മൂന്നാം സ്ഥാനം നേടി.
സമാപന ചടങ്ങില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി.എം അബ്ദുറഹിമാന്‍ മാസ്റ്റര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. പുതുപ്പാടി സ്‌പോര്‍ട്‌സ് അക്കാദമി ചെയര്‍മാന്‍ ബിജു വാചാലില്‍ അധ്യക്ഷത വഹിച്ചു. സി.ടി ഇല്ല്യാസ്, റിയാസ് അടിവാരം, അബ്ദുള്ള കുട്ടി കരുവന്‍ പൊയില്‍, പി.കെ സുകുമാരന്‍, കെ.റഫീഖ്, കെ. വിനു, ഷമീം അബ്ദുറഹിമാന്‍ സ്വാഗതവും ശ്രീജികുമാര്‍ നന്ദിയും പറഞ്ഞു.

 

 

ജില്ലാ സീനിയര്‍ റഗ്ബി; ചക്കാലക്കല്‍ അക്കാദമിയും
മെഡിക്കല്‍ കോളേജ് അക്കാദമിയും ജേതാക്കള്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *