മുഖമില്ലാത്തവര്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന അധിക്ഷേപങ്ങള്‍ അവസാനിപ്പിക്കണമെന്ന് എം.എല്‍.എ കെ.കെ.രമ.വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജക്കെതിരെയുള്ള സൈബര്‍ ആക്രമണം അംഗീകരിക്കാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഷാഫി പറമ്പില്‍ അറിഞ്ഞുകൊണ്ടാണ് ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്ന എല്‍ഡിഎഫിന്റെ വാദം ശുദ്ധ അസംബന്ധമാണെന്നും രമ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ടീച്ചറുടെ പരാതിക്കൊപ്പം നില്‍ക്കുമ്പോള്‍ത്തന്നെ വിഷയം വഴിതിരിച്ചുവിടാന്‍ അനുവദിക്കില്ലെന്നും രമ കോഴിക്കോട്ട് പറഞ്ഞു.
വെണ്ണപ്പാളിയെന്ന പി. ജയരാജന്റെ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിനും യുഡിഎഫ് പരാതി നല്‍കുമെന്നും കെ.കെ.രമ വ്യക്തമാക്കി. എല്‍ഡിഎഫ് അതിനെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും അവര്‍ കുറ്റപ്പെടുത്തി.
മുഖമില്ലാത്തവര്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന അധിക്ഷേപങ്ങള്‍ അവസാനിപ്പിക്കണം; കെ.കെ.രമ