ആപ്പിള്‍ ഐഫോണുകളുടെ വില്‍പനയില്‍ ആഗോള തലത്തില്‍ വന്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. ചൈന വിപണിയില്‍ വില്‍പന കുറഞ്ഞതാണ് കുറഞ്ഞതാണ് കാരണമായി വിപണി ഗവേഷണ സ്ഥാപനമായ ഐഡിസ പറുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാന പാദത്തിലാണ് ആപ്പിള്‍ സ്മാര്‍ട്ഫോണ്‍ വില്‍പനയില്‍ ഇടിവുണ്ടായത്. ശക്തമായ ദേശീയതയും, വര്‍ധിച്ച മത്സരവും, പ്രതികൂലമായ സമ്പദ് വ്യവസ്ഥയുമാണ് ചൈനയില്‍ വില്‍പന ഇടിയാന്‍ ഇടയായത്. കഴിഞ്ഞ കുറേ മാസങ്ങളായി ആപ്പിള്‍ ചൈനയില്‍ പ്രതിസന്ധി നേരിടുന്നുണ്ട്.
ആപ്പിളിന്റെ വില്‍പന ഇടിഞ്ഞതോടെ ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡ് എന്ന സ്ഥാനം സാംസങ് തിരിച്ചുപിടിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലാണ് 20% വിപണി വിഹിതം നേടി ആപ്പിള്‍ സാംസങിനെ മറികടന്ന് ഒന്നാമതെത്തിയത്. 19.4 ശതമാനമായിരുന്നു അപ്പോള്‍ സാംസങിന്റെ വിപണി വിഹിതം. എന്നാല്‍ അവസാനപാദം പൂര്‍ത്തിയായപ്പോഴേക്കും സാംസങ് ഒന്നാം സ്ഥാനം തിരികെ പിടിച്ചു.
കഴിഞ്ഞ 12 വര്‍ഷക്കാലമായി സാംസങ് ആയിരുന്നു ഏറ്റവും വലിയ സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കള്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആപ്പിള്‍ ആ സ്ഥാനം കയ്യടക്കി. എന്നാല്‍ ഒരു പാദം കഴിഞ്ഞപ്പോഴേക്കും സാംസങ് ആ സ്ഥാനം തിരിച്ചുപിടിച്ചു. സാംസങ് മുന്നിലെത്തിയത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഈ വര്‍ഷം ഐഒഎസിനേക്കാള്‍ ഇരട്ടി വേഗത്തില്‍ ആന്‍ഡ്രോയിഡ് വളരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നബീല പോപ്പല്‍ പറഞ്ഞു.
സമ്പദ് വ്യവസ്ഥയില്‍ രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന മാന്ദ്യത്തിനൊടുവില്‍ സ്മാര്‍ട്ഫോണ്‍ വിപണി വീണ്ടും ഉയര്‍ന്നുവരികയാണെന്നും ഐഡിസി റിപ്പോര്‍ട്ടില്‍ പറയുന്നു.
വിപണിയില്‍ ആപ്പിളും സാംസങും തങ്ങളുടെ ആധിപത്യം തുടരുമെങ്കിലും, ചൈനീസ് ബ്രാന്‍ഡുകളായ വാവേ, ഷാവോമി, ഓപ്പോ, വണ്‍പ്ലസ് ഉള്‍പ്പടെയുള്ള കമ്പനികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് തുടരാന്‍ സാധ്യതയുണ്ടെന്ന് ഐഡിസി വിലയിരുത്തുന്നു. ഒരുകാലത്ത് ആപ്പിളിനെ ഒന്നാമത് പരിഗണിച്ചിരുന്ന ചൈനീസ് ഉപഭോക്താക്കള്‍ ദേശീയ ബ്രാന്‍ഡുകളിലേക്ക് തിരിയുകയാണെന്നാണ് വിവരം.
എങ്കിലും യുഎസ് കഴിഞ്ഞാല്‍ ആപ്പിളിന്റെ ഏറ്റവും വലിയ വിപണിയാണ് ചൈന. വില്‍പന വര്‍ധിപ്പിക്കാന്‍ ചൈനയില്‍ വന്‍ ഓഫറുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ചൈനീസ് ഉല്പന്നങ്ങള്‍ക്കും ടെക്ക് കമ്പനികള്‍ക്കും യുഎസില്‍ നേരിടുന്ന കടുത്ത നിയന്ത്രണങ്ങളുടെ പ്രതികാര നീക്കങ്ങളാണ് ചൈനയിലും നടക്കുന്നത്.