തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കരുവന്നൂരില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കുന്നംകുളത്തെ പൊതുയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞതിനു പിന്നാലെയാണ് പ്രതികളില്‍നിന്ന് കണ്ടുകെട്ടിയ പണം നിക്ഷേപകര്‍ക്ക് നല്‍കാവുന്നതാണെന്ന് ഇ.ഡി. കോടതിയെ അറിയിച്ചത്..
പ്രതികളില്‍നിന്ന് ഇ.ഡി. കണ്ടുകെട്ടിയ സ്വത്തുവകകളില്‍നിന്ന് തങ്ങളുടെ നിക്ഷേപത്തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചില നിക്ഷേപകര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇ.ഡിയുടെ നിര്‍ദേശം.
കരുവന്നൂര്‍ കേസിലെ 54 പ്രതികളില്‍ നിന്നായി 108 കോടി രൂപയോളം മൂല്യമുള്ള സ്വത്താണ് ഇ.ഡി. കണ്ടുകെട്ടിയത്. ഇത് നിക്ഷേപകര്‍ക്ക് നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും ഇ.ഡി. കോടതിയെ അറിയിച്ചു.
കുന്നംകുളത്തെ പ്രചാരണത്തില്‍ കരുവന്നൂര്‍ കേസ് എടുത്ത് പറഞ്ഞ അദ്ദേഹം സി.പി.എമ്മിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചു.
കരുവന്നൂര്‍ തട്ടിപ്പ് കേസ്; നിര്‍ണ്ണായക നീക്കവുമായി ഇഡി