‘ദി കേരള സ്റ്റോറി’ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്നു; ഡേറ്റ് പ്രഖ്യാപിച്ചു

‘ദി കേരള സ്റ്റോറി’ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്നു; ഡേറ്റ് പ്രഖ്യാപിച്ചു

ദില്ലി: ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഹിന്ദി ചിത്രം ദി കേരള സ്റ്റോറി ദേശീയ ടെലിവിഷനായ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്നു. ഏപ്രില്‍ അഞ്ച് രാത്രി എട്ടുമണിക്കാണ് സംപ്രേഷണം എന്നാണ് ദൂരദര്‍ശന്‍ അറിയിപ്പ്. ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് ദൂരദര്‍ശന്‍ അവരുടെ സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിരിക്കുന്നത്.

വന്‍ വിവാദങ്ങള്‍ അഴിച്ചുവിട്ട ചിത്രമായിരുന്നു ദ കേരള സ്റ്റോറി. എന്നാല്‍ ചിത്രം ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയാണ് അതിന്റെ തീയറ്റര്‍ റണ്ണിംഗ് അവസാനിപ്പിച്ചത്. ചിത്രം തീയറ്റര്‍ വിട്ട് ഏറെക്കാലം കഴിഞ്ഞാണ് ഒടിടിയില്‍ എത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ചിത്രം സീ 5ലൂടെ ഒടിടിയില്‍ എത്തിയത്.

ഫെബ്രുവരി 16നാണ് ചിത്രം സീ 5ലൂടെ സ്ട്രീം ചെയ്യാന്‍ ആരംഭിക്കുന്നത്. അതേ സമയം ചിത്രം വിവാദമാകും എന്നതിനാലാണ് വളരെക്കാലം ചിത്രം സ്ട്രീം ചെയ്യാതിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ടില്‍ കേരള സ്റ്റോറി ഒരു പ്രൊപ്പഗണ്ട ചിത്രമാണെന്ന വാദമാണ് ഒടിടി ഭീമന്മാരെ ചിത്രം ഏറ്റെടുക്കുന്നതില്‍ പിന്നോട്ട് വലിക്കുന്നത് എന്നാണ് സിനിമ വൃത്തങ്ങളെ ഉദ്ധരിച്ച് പറഞ്ഞിരുന്നു.

ആദ ശര്‍മ്മയെ നായികയാക്കി സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം നിര്‍മ്മിച്ചത് ബോളിവുഡ് നിര്‍മ്മാതാവ് വിപുല്‍ അമൃത്ലാല്‍ ഷാ ആയിരുന്നു.ചിത്രം ആകെ ഇന്ത്യയില്‍ നിന്നും 225 കോടി നേടിയെന്നാണ് വിവരം. മെയ് 5നാണ് ചിത്രം റിലീസായത്. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ഇതിന്റെ കണക്കുകള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

‘ദി കേരള സ്റ്റോറി’ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്നു; ഡേറ്റ് പ്രഖ്യാപിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *