പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് നവാഗതരായ എഴുത്തുകാരുടെ അത്താണി: രമേശന്‍ പാലേരി

പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് നവാഗതരായ എഴുത്തുകാരുടെ അത്താണി: രമേശന്‍ പാലേരി

പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് നവാഗതരായ എഴുത്തുകാരുടെ അത്താണി: രമേശന്‍ പാലേരി

വടകര: നവാഗതരായ എഴുത്തുകാരുടെ രചനകള്‍ പ്രസിദ്ധീകരിക്കാന്‍ മുന്‍കൈയെടുക്കുന്ന പീപ്പള്‍സ് റിവ്യു പബ്ലിക്കേഷന്‍സ് എഴുത്തുകാരുടെ അത്താണിയാണെന്ന് യുഎല്‍സിസി ചെയര്‍മാന്‍ രമേശന്‍ പാലേരി പറഞ്ഞു. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ആറ് പുസ്തകങ്ങള്‍ യുഎല്‍സിസി ആസ്ഥാനത്ത് പീപ്പിള്‍സ് റിവ്യു ചീഫ് എഡിറ്റര്‍ പിടി നിസാറില്‍ നിന്ന് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവാഗതരുടെ രചനകള്‍ പ്രസിദ്ധീകരിക്കുന്നതിലൂടെ മലയാള ഭാഷക്ക് നല്‍കുന്ന സേവനം മഹത്തരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമങ്ങള്‍ വിവാദങ്ങള്‍ക്ക് പിന്നാലെപോവുകയും  വിവാദങ്ങള്‍ വാര്‍ത്തകളാക്കി മാറ്റുകയും ചെയ്യുന്ന കാലത്ത് സത്യവും വസ്തുതയും മുറുകെ പിടിക്കുന്ന പീപ്പിള്‍സ് റിവ്യുവിന്റെ മാധ്യമശൈലി മാതൃകാപരമാണ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഇഡിയടക്കം അന്വേഷണം നടത്തിയപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളടക്കം അതേറ്റ്പാടി. എന്നാല്‍ നാടിന്റെ വികസനത്തിലും തൊഴില്‍ മേഖലകളിലും യുഎല്‍സിസി നല്‍കുന്ന സംഭാവനകള്‍ തിരിച്ചറിഞ്ഞ് പീപ്പിള്‍സ് റിവ്യു നടത്തിയ ഇടപെടലുകള്‍ കണ്‍സ്ട്രക്ടീവ് ജേര്‍ണലിസത്തിന്റെ മകുടോദാഹരണമാണ്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ബന്ധപ്പെട്ടവര്‍ക്ക് മനസിലായി. എന്നാല്‍ തെറ്റായ വാര്‍ത്തകള്‍ പടച്ചുവിട്ട മാധ്യമങ്ങള്‍ക്ക് അത് തിരുത്താന്‍ അവസരം ഇല്ലാതെപോയി. കാളപെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന രീതി മാറ്റി, സത്യവും വസ്തുതയും ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ തയാറാകുമ്പോള്‍ ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ രാഷ്ട്രത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പീപ്പിള്‍ റിവ്യൂ ജനറല്‍ മാനേജര്‍ പി.കെ ജയചന്ദ്രന്‍, പി.ടി. ബാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. ഷിബുദാസ് വേങ്ങേരി രചിച്ച നീലാകാശത്തിലെ നീര്‍തുള്ളികള്‍ (ചെറുകഥാസമാഹാരം), ഭാഷാസമന്വയ വേദിയുടെ ഏകരാഷ്ട്രം അനേകം കഥകള്‍, ഉസ്മാന്‍ ചാത്തംചിറയുടെ കഥയിലില്ലാത്ത പശു(ചെറുകഥാസമാഹാരം) , ലക്ഷ്മി വാകയാടിന്റെ ഇലയും മുള്ളും കണ്ട്മുട്ടിയപ്പോള്‍ കവിതാ സമാഹാരം, പി.ജി. രവീന്ദ്രന്റെ ലിംഗ നീതിയും സാമൂഹിക സമത്വവും ലേഖന സമാഹാരം, ഉസ്മാന്‍ ഒഞ്ചിയത്തിന്റെ എന്റെ വീട് പൊള്ളയാണ് ചെറുകഥാ സമാഹാരം എന്നീപുസ്തകങ്ങളാണ് രമേശന്‍ പാലേരിക്ക് സമ്മാനിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *