കോഴിക്കോട് :- കേരള പ്രോവിഡണ്ട് ഫണ്ട് മെമ്പേഴ്‌സ്&പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് അരവിന്ദാഷന്‍. കെ.ടി. ഉല്‍ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് ആര്‍.കെ. വേലായുധന്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനസമ്പര്‍ക്ക വേദി സംസ്ഥാന പ്രസിഡണ്ട് ഡോക്ടര്‍ ടി.എം. രവീന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ മഞ്ചേരി സ്വാഗതം പറഞ്ഞു. അഷ്‌റഫ് ചേലാട്ട്, പി.അനില്‍ബാബു, ഉസ്മാന്‍ കടവത്ത് കാസര്‍ ഗോഡ്, ഇ.ബാലകൃഷ്ണന്‍,എഴുത്തു പള്ളി മനോഹരന്‍ , കെ. ശോഭന, കെ. പ്രേംകുമാര്‍, കെ.ആര്‍.വേണുഗോപാലകുറുപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ ജോലി ചെയ്ത തൊഴിലാളികള്‍ക്ക് ജീവിത സായാഹ്നത്തില്‍ പ്രയാസമില്ലാതെ ജീവിക്കുന്നതിനുവേണ്ടി 1995 നവംബര്‍ 16-ന് കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ നടപ്പിലാക്കിയ പെന്‍ഷന്‍ പദ്ധിതിയാണ് ഇ.പി.എഫ് ഓര്‍ഗനൈസേഷന്‍ എന്ന വസ്തുത മനസ്സിലാക്കാതെയാണ് ഇപ്പോഴത്തെ അധികാരികള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇന്നത്തെ കാലത്ത് ജീവിക്കുവാന്‍ മിനിമം പെന്‍ഷന്‍ 10000 രൂപ അനുവദിക്കണമെന്നും സമ്മേളനം പ്രമേയത്തിലുടെ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.