കേന്ദ്ര സര്‍ക്കാറിന് കീഴില്‍ ജോലി ചെയ്യാന്‍ അവസരം ഒരുങ്ങിയിരിക്കുന്നു. ഊട്ടിയിലെ വെല്ലിംഗ്ടണില്‍ പ്രവര്‍ത്തിക്കുന്ന ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജിലേക്കാണ് നിയമനം നടത്തുന്നത്. പത്താം ക്ലാസ് പാസായ ആര്‍ക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.
ആകെ ആറ് ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം. മികച്ച ശമ്പളം ലഭിക്കുന്ന ജോലിയാണ് ഇത്. നേരിട്ടുള്ള നിയമനമാണ് നടക്കുന്നത്. 18 – 25 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം അപേക്ഷകര്‍. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്.
18000 രൂപ മുതല്‍ 56900 രൂപവരെയാണ് ഈ ജോലിക്ക് ശമ്പളമായി ലഭിക്കുക. ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വെബ്‌സൈറ്റില വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക. താല്‍പര്യമുള്ളവര്‍ക്ക് തപാല്‍ വഴി ആയി 09 മാര്‍ച്ച് 2024 മുതല്‍ 30 മാര്‍ച്ച് 2024 വരെ അപേക്ഷിക്കാം. കമാന്‍ഡന്റ്, ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജ്, വെല്ലിംഗ്ടണ്‍ (നീലഗിരി) – 643 231, തമിഴ്‌നാട് എന്ന വിലാസത്തിലേക്കാണ് അപേക്ഷ അയക്കേണ്ടത്. ഔദ്യോഗിക വെബ്‌സൈറ്റ്. https://www.dssc.gov.in/
അഹീ െഞലമറ: വിദേശത്ത് ജോലി ഉറപ്പ്, കുടുംബസ്വത്ത് കൈയിലെത്തും, ആസ്തി ഇരട്ടിയാകും..; ഈ രാശിക്കാരാണോ?അഹീ െഞലമറ: വിദേശത്ത് ജോലി ഉറപ്പ്, കുടുംബസ്വത്ത് കൈയിലെത്തും, ആസ്തി ഇരട്ടിയാകും..; ഈ രാശിക്കാരാണോ?
എന്താണ് ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജ്
കേന്ദ്ര സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ ഒരു പ്രതിരോധ സേവന പരിശീലന സ്ഥാപനമാണ് ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജ് ( DSSC ). ഇന്ത്യന്‍ ആര്‍മി , ഇന്ത്യന്‍ നേവി , ഇന്ത്യന്‍ എയര്‍ഫോഴ്‌സ് തുടങ്ങി ഇന്ത്യന്‍ സായുധ സേനയുടെ മൂന്ന് സേവനങ്ങളിലെയും ഓഫീസര്‍മാരെ ഇവിടെ പരിശീലിപ്പിക്കുന്നു.
അര്‍ദ്ധസൈനിക സേനകളില്‍ നിന്നും സിവില്‍ സര്‍വ്വീസുകളില്‍ നിന്നും തിരഞ്ഞെടുത്ത ഉദ്യോഗസ്ഥരെയും കമാന്‍ഡ് , സ്റ്റാഫ് നിയമനങ്ങള്‍ക്കായി സൗഹൃദ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഓഫീസര്‍മാരെയും ഇവിടെ പരിശീലിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴയ സൈനിക സ്ഥാപനങ്ങളിലൊന്ന് കൂടിയാണ് സര്‍വീസസ് സ്റ്റാഫ് കോളേജ്.