ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് ഓഫറുമായി ഓല

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് ഓഫറുമായി ഓല

ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ കൊടുങ്കാറ്റായി മാറിയവരാണ് ഓല. വെറും ക്യാബ് അഗ്രഗേറ്റര്‍ എന്ന നിലയില്‍ നിന്നും ഇവി നിര്‍മാണത്തിലേക്ക് കടന്ന കമ്പനി ചുരുങ്ങിയ നാളുകള്‍ക്കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ വൈദ്യുത വാഹന നിര്‍മാതാക്കളായി മാറുന്ന കാഴ്ച്ചയാണ് കാണാനായത്. കൃത്യമായ ഇടവേളകളില്‍ മോഡലുകളെ പുതുക്കിയും ഓഫറിട്ടും പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയുമാണ് ഓല ആളുകളെ കൈയിലെടുക്കുന്നത്.

പ്രത്യേക ആഘോഷ ദിവസങ്ങളില്‍ പോലും ഇവി നിരയില്‍ ഓഫര്‍ അവതരിപ്പിക്കാനും കമ്പനി കാണിക്കുന്ന മനസ് പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്. ഇപ്പോഴിതാ വുമണ്‍സ് ഡേയോട് അനുബന്ധിച്ച് ഓല ഇലക്ട്രിക് സ്‌കൂട്ടറില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 8 മുതല്‍ മാര്‍ച്ച് 10 വരെ മൂന്ന് ദിവസത്തേക്ക് മാത്രമാണ് ഡിസ്‌കൗണ്ട് കിട്ടുക എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണേ.

ഓലയുടെ S1 എയര്‍, S1 X, S1 X പ്ലസ്, ട1 പ്രോ എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് 25,000 രൂപ വരെ ഓഫറുകളാണ് ഈ ദിവസങ്ങളില്‍ വാങ്ങാനെത്തുന്നവരെ കാത്തിരിക്കുന്നത്. മാത്രമല്ല, വുമണ്‍സ് ഡേയോട് അനുബന്ധിച്ച് സ്ത്രീകള്‍ക്ക് പ്രത്യേകമായി 2,000 രൂപ ക്യാഷ്ബാക്കും ഉണ്ട്. അവസാനമായി പഴയ പെട്രോള്‍ എക്‌സ്‌ചേഞ്ചിന് കൊണ്ടുവരുന്നവര്‍ക്കും അധികമായി പണം ലാഭിക്കാനുള്ള വഴിയും കമ്പനി ഒരുക്കിയിട്ടുണ്ടെന്നതാണ് ഹൈലൈറ്റ്.

നിലവില്‍ ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ മോഡലായ S1 X പ്ലസിന് 84,999 രൂപയും S1 പ്രോയ്ക്ക് 1.30 ലക്ഷം രൂപയും S1 എയറിന് 1.05 ലക്ഷം രൂപയുമാണ് ഇന്ത്യയില്‍ വരുന്ന എക്‌സ്‌ഷോറൂം വില. ഈ വിലകളില്‍ ബ്രാന്‍ഡ് മാര്‍ച്ചിലുടനീളം നല്‍കുന്ന പ്രത്യേക കിഴിവുകള്‍ ഉള്‍പ്പെടുന്നു എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. ഇനി മറ്റ് S1 X ഇവി മോഡലുകളിലേക്ക് നോക്കിയാല്‍ വ്യത്യസ്ത ബാറ്ററി ഓപ്ഷനുകളിലാണ് ഇത് വിപണിയിലെത്തുന്നത്.

 

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് ഓഫറുമായി ഓല

Share

Leave a Reply

Your email address will not be published. Required fields are marked *