എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇ.എസ്.ഐ) കോര്‍പ്പറേഷനില്‍ നഴ്സിങ് ഓഫീസര്‍ തസ്തികയില്‍ നിയമനത്തിന് യു.പി.എസ്.സി അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 1930 ഒഴിവുകളുണ്ട്. (ജനറല്‍ 892, ഇഡബ്ല്യൂഎസ് 193, ഒബിസി 446, എസ്.സി 235, എസ്.ടി 164). ഭിന്നശേഷിക്കാര്‍ക്ക് (പി.ഡബ്ല്യ.ബി.ഡി) 168 ഒഴിവുകളില്‍ നിയമനം ലഭിക്കും. സ്ഥിരം നിയമനമാണ്. പ്രത്യേക റിക്രൂട്ട്മെന്റ് പരസ്യ നമ്പര്‍ 52/2024.
യോഗ്യത
ബി.എസ്.സി നഴ്സിങ്/ തത്തുല്യം. സ്റ്റേറ്റ് നഴ്സിങ് കൗണ്‍സിലില്‍ നഴ്സായി രജിസ്റ്റര്‍ ചെയ്തിരിക്കണം. അല്ലെങ്കില്‍ ജനറല്‍ നഴ്സിങ് മിഡ് വൈഫറിയില്‍ അംഗീകൃത ഡിപ്ലോമയും 50 കിടക്കകളില്‍ കുറയാത്ത ആശുപത്രികളില്‍ ചുരുങ്ങിയത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം.
പ്രായപരിധി
30 വയസ്.
ഒബിസി, നോണ്‍ ക്രീമിലിയര്‍ വിഭാഗത്തില്‍ മൂന്നും പട്ടിക ജാതി/ വര്‍ഗക്കാര്‍ക്ക് അഞ്ചും ഭിന്ന ശേഷിക്കാര്‍ക്ക് (പി.ഡബ്ല്യൂ.ബി.ഡി) 10 ഉം വര്‍ഷം പ്രായപരിധിയില്‍ ഇളവുണ്ട്.
ഇ.എസ്.ഐ കോര്‍പ്പറേഷന്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് ന്യൂഡല്‍ഹിയിലാണ് നിയമനമെങ്കിലും ഇന്ത്യയിലെവിടെയും സേവനമനുഷ്ടിക്കാന്‍ ബാധ്യസ്ഥമാണ്. ആദ്യത്തെ രണ്ട് വര്‍ഷം പ്രൊബേഷനിലായിരിക്കും.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.upsc.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ഫീസ്: 25 രൂപ.
വനിതകള്‍/ എസ്.സി/ എസ്.ടി/ പി.ഡബ്ല്യൂ.ബി.ഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. മാര്‍ച്ച് 27 വൈകീട്ട് ആറുമണി വരെ www.upsconline.nicല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി റിക്രൂട്ട്മെന്റ് ടെസ്റ്റിന് ക്ഷണിക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പരീക്ഷ കേന്ദ്രങ്ങളാണ്.
ജൂലൈ ഏഴിന് ദേശീയതലത്തിലാണ് പരീക്ഷ. ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലുള്ള ടെസ്റ്റിന് രണ്ട് മണിക്കൂര്‍ സമയം അനുവദിക്കും. പരീക്ഷ സിലബസും സെലക്ഷന്‍ നടപടികളും ശമ്പളവുമെല്ലാം വിജ്ഞാപനത്തിലുണ്ട്. ആദ്യമാദ്യം അപേക്ഷിക്കുന്നവര്‍ക്കാണ് സൗകര്യപ്രദമായ ടെസ്റ്റ് സെന്ററുകള്‍ ലഭിക്കാന്‍ സാധ്യത.
ഇ.എസ്.ഐ കോര്‍പ്പറേഷനില്‍ നഴ്സിങ് റിക്രൂട്ട്മെന്റ്; 1930 ഒഴിവുകള്‍, കൂടുതലായി അറിയാം