കോഴിക്കോട്: പത്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ നിശിതമായി വിമര്‍ശിച്ച് സഹോദരന്‍ കെ.മുരളീധരന്‍. അവരെ എടുത്തതുകൊണ്ട് കാല്‍ക്കാശിന്റെ ഗുണം ബിജെപിക്ക് ഉണ്ടാകില്ലെന്ന് കെ.മുരളീധരന്‍ എംപി. കോണ്‍ഗ്രസ് പത്മജക്ക് നല്‍കിയത് മുന്തിയ പരിഗണനയാണ്. ആരെങ്കിലും കാലുവാരിയതുകൊണ്ട് തോല്‍ക്കുന്നതാണോ തിരഞ്ഞെടുപ്പ്. ബിജെപിയിലേക്ക് പോകുമെന്ന് പത്മജ സൂചന പോലും നല്‍കിയില്ല. വര്‍ക് അറ്റ് ഹോമിലുള്ള ആളുകള്‍ക്ക് ഇത്രയും സ്ഥാനംമതിയെന്നും മുരളി പരിഹസിച്ചു. പത്മജ ചെയ്തത് കൊടും ചതി, സഹോദരിയാണെങ്കിലും അവരുമായി ഇനി ഒരു ബന്ധവുമില്ല. വര്‍ഗീയ പാര്‍ട്ടിയുമായാണ് പത്മജ സന്ധിചെയ്തത്. അച്ഛന്റെ ആത്മാവ് അവരോട് പൊറുക്കില്ല.വടകരയില്‍ ഈ പരിപ്പ് വേവില്ലെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.
പത്മജയുടെ ബിജെപി പ്രവേശനം; കാല്‍കാശിന് ഗുണം ബിജെപിക്ക് ഉണ്ടാവില്ലെന്ന് കെ. മുരളീധരന്‍