നിരവധി വിവാദങ്ങളും പേരുമാറ്റവും ഒപ്പം ത്രെഡ്‌സിന്റെ ആവിര്‍ഭാവവുമൊക്കെ അല്‍പം ക്ഷീണിപ്പിച്ചെങ്കിലും സൂപ്പര്‍ ആപ് എന്ന സങ്കല്‍പ്പത്തില്‍ നിന്നും ഒട്ടും പിന്നാക്കമില്ലെന്നു തെളിയിക്കുകയാണ് പുതിയ ‘എക്‌സ്'(ട്വിറ്റര്‍) അപ്‌ഡേഷനുകളിലൂടെ മസ്‌ക്. ഏവരും കാത്തിരുന്ന സുപ്രധാനമായ മാറ്റം എക്‌സിന്റെ ഉപഭോക്താക്കളിലേക്കെത്തുന്നു. ഇനി മുതല്‍ ഓഡിയോ, വിഡിയോ കോളിങ്ങ് സേവനം എല്ലാവര്‍ക്കും ലഭിക്കും.
മുന്‍പ് എക്‌സിലെ കോളിങ് സംവിധാനം പ്രീമിയം ഉപഭോക്താക്കള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും നേരിട്ടു വിഡിയോ, ഓഡിയോ കോള്‍ വിളിക്കാനാകും. നിരവധി ആപ്പുകള്‍ പലവിധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാതെ എല്ലാത്തിനും ഒരു സൂപ്പര്‍ ആപ് എന്ന ലക്ഷ്യമാണത്രെ മസ്‌കിനുള്ളത്.
ഈ സേവനം സജ്ജീകരിക്കാം
·എക്‌സ് ആപ് തുറക്കുക
പ്രൊഫൈല്‍ ചിത്രത്തില്‍ ടാപ് ചെയ്യുക
ക്രമീകരണവും സ്വകാര്യതയും തിരഞ്ഞെടുക്കുക.
സ്വകാര്യത, സുരക്ഷ എന്ന മെനുവിലേക്കു പോകുക
ഡയറക്ട് മെസേജ് എന്ന ഓപ്ഷനില്‍ ടാപ് ചെയ്യുക.
ഓഡിയോ, വിഡിയോ കോളിങ് ക്രമീകരിക്കുക
ഐഒഎസ് കോള്‍കിറ്റ് എപിഐയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനാസ് സാധാരണ കോള്‍പോലെ ലോക് സ്‌ക്രീനില്‍ ഇന്‍കമിങ്ങ് കോള്‍ കാണാനാകും. പ്രീമിയത്തില്‍ ആയിരുന്നപ്പോള്‍ത്തന്നെ ചില ഉപഭോക്താക്കള്‍ പരിചയമില്ലാത്ത ആളുകളുടെ കോ?ളുകളെക്കുറിച്ചു പരാതി പറഞ്ഞിരുന്നു. പുതിയ അപ്‌ഡേറ്റുകളില്‍ ആര്‍ക്കൊക്കെ വിളിക്കാനാകുമെന്നതും അല്ലെങ്കില്‍ കോളിങ് സംവിധാനം പൂര്‍ണമായും ഒഴിവാക്കുന്നതും അവതരിപ്പിച്ചിട്ടുണ്ട്.