ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലു ഇന്ത്യ മുന്നണി സീറ്റ് വിഭജനം വിജയകരമായി പൂര്‍ത്തിയാക്കി. ആകെയുള്ള 7 സീറ്റില്‍ നാലിടത്ത് എഎപിയും മൂന്നിടത്ത് കോണ്‍ഗ്രസും മത്സരിക്കുമെന്നാണു റിപ്പോര്‍ട്ട്. ഏതൊക്കെ സീറ്റുകളിലായിരിക്കും പാര്‍ട്ടികള്‍ മത്സരിക്കുക എന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. അതേസമയം പഞ്ചാബില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ഇതുവരെ ധാരണയില്‍ എത്തിയിട്ടില്ല. പഞ്ചാബില്‍ 13 സീറ്റില്‍ എഎപി മത്സരിക്കുമെന്ന് അരവിന്ദ് കേജ്രിവാള്‍ അറിയിച്ചിരുന്നു.
ഉത്തര്‍പ്രദേശില്‍ അനിശ്ചിതത്വം മാറുകയും സംസ്ഥാനത്ത് സമാജ്വാദി പാര്‍ട്ടി (എസ്പി) കോണ്‍ഗ്രസ് സഖ്യം യാഥാര്‍ഥ്യമാകുകയും ചെയ്തിരുന്നു. ഇന്ത്യ മുന്നണിയിലെ ഏറ്റവും നിര്‍ണായകമായ സഖ്യമാണിത്. ആകെയുള്ള 80 സീറ്റില്‍ 17 എണ്ണം നല്‍കാമെന്ന എസ്പി നേതാവ് അഖിലേഷ് യാദവിന്റെ വാഗ്ദാനം കോണ്‍ഗ്രസ് അംഗീകരിച്ചു. എസ്പി 63 സീറ്റില്‍ മത്സരിക്കും. വാരാണസി, അമേഠി, റായ്ബറേലി, മഥുര, കാന്‍പുര്‍, ഫത്തേപുര്‍ സിക്രി, ഝാന്‍സി ഉള്‍പ്പെടെയുള്ള സീറ്റുകളാണു കോണ്‍ഗ്രസിനു ലഭിച്ചത്.
വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ദലിത് നേതാവ് ജിഗ്നേഷ് മേവാനിയെ കളത്തിലിറക്കിയേക്കും.
ലോക്‌സഭ തിരഞ്ഞെടുപ്പ്; ഡല്‍ഹിയിലും ഇന്ത്യ
മുന്നണി സീറ്റ് വിഭജനം വിജയം