ആന്ധ്രയില്‍ മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനെതിരെ സഹോദരി വൈ.എസ്.ശര്‍മിള

ആന്ധ്രയില്‍ മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനെതിരെ സഹോദരി വൈ.എസ്.ശര്‍മിള

അമരാവതി:ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി ഏകാധിപതിയാണെന്ന് അധിക്ഷേപിച്ച് സഹോദരി വൈ.എസ്. ശര്‍മിള. ആന്ധ്രയില്‍ ജഗന്‍ നടപ്പാക്കുന്നത് ഏകാധിപത്യമാണെന്നും ശര്‍മിള കുറ്റപ്പെടുത്തി. ചലോ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയായിരുന്നു ശര്‍മിളയുടെ ആരോപണം. മാര്‍ച്ചിനെ തുടര്‍ന്ന് ശര്‍മിളയെ പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ചിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അറസ്റ്റ്.

”ആന്ധ്ര നേരിടുന്ന വെല്ലുവിളി തൊഴിലില്ലായ്മയാണ് . കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ തൊഴിലില്ലായ്മയെ തുടര്‍ന്ന് 21,000 പേര്‍ ആത്മഹത്യ ചെയ്തതായാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതു സര്‍ക്കാരിന്റെ പരാജയമല്ലേ? യുവാക്കളുടെ മരണത്തിന് ആരാണ് ഉത്തരവാദി?. നിലവിലത്തെ സര്‍ക്കാരാണ് ഇവരുടെ മരണങ്ങള്‍ക്ക് ഉത്തരവാദി. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനു മുന്‍പ് 2.30 ലക്ഷം ഒഴിവുകള്‍ നികത്തുമെന്നാണു പ്രഖ്യാപിച്ചത്. എന്നാലിതു നടപ്പായില്ല. കുംഭകര്‍ണനെ പോലെ കഴിഞ്ഞ അഞ്ചു കൊല്ലവും ജഗന്‍ ഉറങ്ങുകയായിരുന്നു” ശര്‍മിള പറഞ്ഞു. വിജയവാഡയില്‍ ചലോ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ സംസാരിക്കുകയായിരുന്നു ശര്‍മിള. ആന്ധ്രയിലെ തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടിയായിരുന്നു ചലോ സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.

 

 

 

ആന്ധ്രയില്‍ മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിനെതിരെ
സഹോദരി വൈ.എസ്.ശര്‍മിള

 

 

Share

Leave a Reply

Your email address will not be published. Required fields are marked *