ജനപ്രിയ റേഡിയോ അവതാരകന്‍ അമീന്‍ സയാനി (91) വിടവാങ്ങി. തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. വേറിട്ട അവതരണ ശൈലിയിലൂടെ ഒരു കാലഘട്ടത്തെ സ്വാധീനിച്ച ശബ്ദത്തിന്റെ ഉടമയാണ് വിടവാങ്ങിയത്. ആകാശവാണിയെ ജനപ്രിയമാക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.
ഹിന്ദി ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഗീത് മാല സയാനിയെ ശ്രദ്ധേയനാക്കി.
നാലര പതിറ്റാണ്ട് നീണ്ട കരിയറില്‍ അമ്പതിനായിരത്തോളം റേഡിയോ പരിപാടികളുടെ ഭാഗമായി. പത്തൊന്‍പതിനായിരത്തോളം ജിംഗിളുകള്‍ക്കും ശബ്ദം നല്‍കി. 1932 ഡിസംബര്‍ 21 ന് മുംബൈയില്‍ ജനിച്ച സയാനി ആകാശവാണിയില്‍ ഇംഗ്ലീഷ് ലാംഗ്വേജ് ബ്രോഡ്കാസ്റ്ററായിട്ടാണ് കരിയര്‍ ആരംഭിക്കുന്നത്. രാജ്യം 2009ല്‍ പദ്മശ്രീ നല്‍കി ആദരിച്ചു.
ജനപ്രിയ ‘ശബ്ദനായകന്‍ അമീന്‍ സയാനി അന്തരിച്ചു