ഡല്‍ഹി: കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന ഡല്‍ഹി ചലോ മാര്‍ച്ച് ആരംഭിക്കാനിരിക്കെ കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ച് ഹരിയാന പൊലീസ്. പഞ്ചാബ് -ഹരിയാന അതിര്‍ത്തിയായ ശംഭുവിലാണ് പൊലീസ് നടപടി.ഡ്രോണ്‍ വഴിയും കണ്ണീര്‍വാതകം പ്രയോഗിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ശംഭു അതിര്‍ത്തിയിലെ പൊലീസ് നടപടിയെന്ന് കര്‍ഷകര്‍ ആരോപിച്ചു. കര്‍ഷകരെയോ അവരുടെ വാഹനങ്ങളെയോ ഡല്‍ഹിയിലേക്ക് പ്രവേശിപ്പിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്് നല്‍കിയത്.
പ്രതിഷേധം ശക്തമായതോടെ കേന്ദ്രം കര്‍ഷകരെ വീണ്ടും ചര്‍ച്ചക്ക് വിളിച്ചു. ചര്‍ച്ചക്ക് ശേഷം തുടര്‍നിലപാട് സ്വീകരിക്കുമെന്ന് സംഘടനകള്‍ അറിയിച്ചു.
അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്ക് എതിരെ കര്‍ഷക സംഘടനകളുടെ ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന് നടക്കും. ഹൈഡ്രോളിക് ക്രെയിന്‍ ഉള്‍പ്പടെ വിപുലമായ സജ്ജീകരണങ്ങളാണ് കര്‍ഷകര്‍ പൊലീസിന്റെ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ അതിര്‍ത്തിയില്‍ എത്തിച്ചിരിക്കുന്നത്. കര്‍ഷക മുന്നേറ്റത്തെ നേരിടാന്‍ പൊലീസും വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.നാലാമത്തെ ചര്‍ച്ചയും ലക്ഷ്യം കാണാതെ പിരിഞ്ഞതോടെയാണ് കര്‍ഷകര്‍ വീണ്ടും ഡല്‍ഹി ചലോ മാര്‍ച്ചിന് തയ്യാറായത്.