തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നയാസിനെതിരെ നരഹത്യാകുറ്റം ചുമത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്.ആധുനിക ചികില്‍സ നല്‍കാതെ വീട്ടില്‍ പ്രസവിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചുവെന്ന് പൊലീസ് കണ്ടെത്തുകയായിയിരുന്നു. നാട്ടുകാരും വാര്‍ഡ് കൗണ്‍സിലറും ഇയാള്‍ക്കെതിരെ സമാനമായ മൊഴിയാണ് നല്‍കിയത്.
ഗര്‍ഭിണിയായ യുവതിക്ക് അക്യൂപങ്ചര്‍ ചികിത്സയാണ് നല്‍കിയിരുന്നത്.
ഇത് ഗുരുതരമായ കുറ്റകൃത്യമാണെന്നും നല്‍കിയത് അംഗീകരമില്ലാത്ത ചികില്‍സയായതിനാല്‍ നിയമനപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
യുവതിയുടെ മരണം നിര്‍ഭാര്യകരമെന്ന് മന്ത്രി ശിവന്‍കുട്ടിയും പ്രതികരിച്ചു. ഇത്രയും സൗകര്യങ്ങളുണ്ടായിട്ടും ആശുപത്രിയില്‍ പോകാത്തത് അന്വേഷിക്കുമെന്നും സമൂഹം ഇത്തരം പ്രവണതകളെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വീട്ടിലെ പ്രസവം;ഷെമീറയുടെ ദാരുണമരണത്തില്‍ ഭര്‍ത്താവിനെതിരെ നരഹത്യാ
കുറ്റം ;ആരോഗ്യ മന്ത്രി