നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി, മെമ്മറി കാര്‍ഡ് പരിശോധനാ റിപ്പോര്‍ട്ട് അതിജീവിതയ്ക്ക് നല്‍കണം, ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി, മെമ്മറി കാര്‍ഡ് പരിശോധനാ റിപ്പോര്‍ട്ട് അതിജീവിതയ്ക്ക് നല്‍കണം, ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ് ദിലീപിന് തിരിച്ചടി. മെമ്മറി കാര്‍ഡ് പരിശോധനാ റിപ്പോര്‍ട്ട് അതിജീവിതയ്ക്ക് നല്‍കണമെന്ന് ഹൈക്കോടതി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പാവശ്യപ്പെട്ട് നടി നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.
ബന്ധപ്പെട്ട റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തനിക്ക് ലഭിക്കാന്‍ അവകാശമുണ്ടെന്ന അതിജീവതയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.എന്നാല്‍ തനിക്കും റിപ്പോര്‍ട്ട് ലഭിക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി നിരസിച്ചു.

മെമ്മറി കാര്‍ഡ് പരിശോധിച്ചതുമായി ബന്ധപ്പെട്ട് നടി നേരത്തെ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് വസ്തുതാന്വേഷണം നടത്താന്‍ ജില്ലാ സെഷന്‍സ് കോടതിക്ക് ഡിസംബര്‍ ഏഴിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടി നേരത്തെ ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

 

 

 

നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി,
മെമ്മറി കാര്‍ഡ് പരിശോധനാ റിപ്പോര്‍ട്ട് അതിജീവിതയ്ക്ക് നല്‍കണം, ഹൈക്കോടതി

Share

Leave a Reply

Your email address will not be published. Required fields are marked *