ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമര്‍ ബാഫ്ത അവാര്‍ഡുകളും വാരിക്കൂട്ടി. ആറ്റം ബോംബുകളുടെ പിതാവെന്ന് അറിയപ്പെടുന്ന ജെ റോബര്‍ട്ട് ഓപ്പണ്‍ഹൈമറുടെ കഥ പറയുന്ന സിനിമ മികച്ച നടന്, മികച്ച സഹനടന്‍ തുടങ്ങി മികച്ച സിനിമയടക്കം ഏഴ് അവാര്‍ഡാണ് കരസ്ഥമാക്കിയത്.
ഓപ്പണ്‍ഹൈമറെ തിരശീലയില്‍ അവതരിപ്പിച്ച കിലിയന്‍ മര്‍ഫി (മികച്ച നടന്), റോബര്‍ട്ട് ഡൗണി ജൂനിയര്‍ (മികച്ച സഹനടന്‍), ക്രിസ്റ്റഫര്‍ നോളന് (മികച്ച സംവിധായകന്) എന്നിവരാണ് ഓപ്പണ്‍ഹൈമറിന് വേണ്ടി പുരസ്കാരങ്ങള്‍ നേടിയത്. കൂടാതെ ഒറിജിനല്‍ സ്കോര്‍, ഛായാഗ്രഹണം, എഡിറ്റിങ്, മികച്ച സിനിമ എന്നീ പുരസ്കാരങ്ങള്‍ സിനിമ കരസ്ഥമാക്കി. ബാഫ്ത പുരസ്കാരം നോളനെ തേടിയെത്തുന്നത് ഇതാദ്യമാണ്.
പുവര്‍ തിങ്സിലൂടെ എമ്മ സ്റ്റോണ്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയടക്കം അഞ്ച് പുരസ്കാരങ്ങള്‍ ‘പുവര്‍ തിങ്സും’ നേടി.പ്രൊഡക്ഷന്‍ ഡിസൈനര്‍, കോസ്റ്റ്യും ഡിസൈനര്‍, മേക്കപ്പ് ആന്‍ഡ് ഹെയര്‍, സ്പെഷ്യല്‍ വിഷ്വല്‍ എഫക്ട് എന്നീ അവാര്‍ഡുകളും പുവര്‍ തിങ്സ് സ്വന്തമാക്കി.
ദ ഹാല്ഡോവേര്സിലെ പ്രകടനത്തില്‍ ഡാവിന് ജോയ് റാന്‍ഡോള്‍ഫ് മികച്ച സഹനടിക്കുള്ള പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്. രണ്ട് പുരസ്കാരങ്ങള്‍ നേടിയ ദ ഹാള്‍ഡോവേഴ്സും മൂന്ന് പുരസ്കാരങ്ങള്‍ നേടിയ ദ സോണ്‍ ഓഫ് ഇന്ററസ്റ്റുമാണ് ഒന്നിലധികം പുരസ്കാരങ്ങള്‍ നേടിയ മറ്റ് സിനിമകള്‍.
ബാഫ്ത അവാര്‍ഡും വാരിക്കൂട്ടി’ഓപ്പണ്‍ഹൈമര്‍’;
എമ്മ സ്റ്റോണ്‍ മികച്ച നടി