രാജ്‌കോട്ടില്‍ ഇന്ത്യക്ക് റെക്കോര്‍ഡ് ജയം

രാജ്‌കോട്ടില്‍ ഇന്ത്യക്ക് റെക്കോര്‍ഡ് ജയം

രാജ്‌കോട്ട് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് ജയം. ഇന്ത്യക്ക് 434 റണ്‍സിന്റെ റെക്കോഡ് ജയം. 557 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 122ന് പുറത്തായി. ടെസ്റ്റ് ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണിത്. ജഡേജ-കുല്‍ദീപ്-അശ്വിന്‍ സ്പിന്‍ ത്രയമാണ് ആതിഥേയരുടെ ജയം അനായാസമാക്കിയത്. ജഡേജ അഞ്ച് വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. നേരത്തെ ഇന്ത്യയ്ക്കായി ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഇരട്ട സെഞ്ചുറി (214) നേടിയിരുന്നു. ജയത്തോടെ പരമ്പരയില്‍ 2-1ന് മുന്നിലെത്താനും ഇന്ത്യയ്ക്കായി
ഒന്നാം ഇന്നിങ്‌സില്‍ ആധിപത്യത്തോടെ തുടങ്ങിയ ഇംഗ്ലണ്ടില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഓരോ ബാറ്റര്‍മാരുടേയും ശരീരഭാഷ.

ഇടവേളയ്ക്ക് ശേഷവും വിക്കറ്റ് വീഴ്ച തുടര്‍ന്നു. ആദ്യ ഓവറില്‍ തന്നെ ജഡേജയുടെ പന്തില്‍ ഒലി പോപ് (3) മടങ്ങി. സ്ലിപ്പില്‍ നായകന്‍ രോഹിതിന്റെ മികച്ച റിഫ്‌ലക്‌സ് ക്യാച്ചായിരുന്നു വിക്കറ്റിലേക്ക് വഴിവെച്ചത്. പിന്നാലെയെത്തിയ ജോണി ബെയര്‍‌സ്റ്റോയും (4), ജോ റൂട്ടും (7) ജഡേജയ്ക്ക് മുന്നില്‍ കീഴടങ്ങി. നായകന്‍ ബെന്‍ സ്റ്റോക്‌സിനെ (15) വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപ് യാദവാണ് ഇംഗ്ലണ്ടിന്റെ അവസാന പ്രതീക്ഷയും തകര്‍ത്തത്. റേഹാന്‍ അഹമ്മദും (0) കുല്‍ദീപിന് വിക്കറ്റ് സമ്മാനിച്ചതോടെ 50-7 എന്ന സ്‌കോറിലേക്ക് ഇംഗ്ലണ്ട് വീണു.

പിന്നീട് ബെന്‍ ഫോക്‌സും ടോം ഹാര്‍ട്ട്‌ലിയും ചേര്‍ന്ന് അല്‍പ്പം ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും 32 റണ്‍സ് നീണ്ട കുട്ടുകെട്ട് ജഡേജ അവസാനിപ്പിക്കുകയായിരുന്നു. 16 റണ്‍സാണ് ഫോക്‌സ് നേടിയത്. ഹാര്‍ട്ട്‌ലിയെ ബൗള്‍ഡാക്കി (16) അശ്വിനും വിക്കറ്റ് ടേക്കര്‍മാരുടെ പട്ടികയില്‍ ഇടം നേടി. 15 പന്തില്‍ 33 റണ്‍സെടുത്ത മാര്‍ക്ക് വുഡിനെ പുറത്താക്കിയാണ് ജഡേജ അഞ്ച് വിക്കറ്റ് തികച്ചതും ഇന്ത്യന്‍ വിജയം ഉറപ്പിച്ചതും.

ഒന്നാം ദിനം സെഞ്ചുറി നേട്ടത്തിന് പിന്നാലെ റിട്ടയേര്‍ഡ് ഹര്‍ട്ടായ ജയ്‌സ്വാളും സര്‍ഫറാസ് അഹമ്മദും ഒന്നിച്ചതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. ഇരുവരും ആക്രമണ ബാറ്റിങ് പുറത്തെടുക്കുകയും സ്‌കോറിങ് വേഗത്തിലാക്കുകയും ചെയ്തു.

ജെയിംസ് ആന്‍ഡേഴ്‌സണിനെ ഒരു ഓവറില്‍ തുടര്‍ച്ചയായി മൂന്ന് തവണ അതിര്‍ത്തി കടത്തി പുതിയ റെക്കോഡ് കുറിക്കാനും ജയ്‌സ്വാളിന് കഴിഞ്ഞു. ഒരു ഇന്നിങ്‌സില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടുന്ന ഇന്ത്യന്‍ ബാറ്ററെന്ന നേട്ടമാണ് ജയ്‌സ്വാള്‍ സ്വന്തമാക്കിയത്. 231 പന്തില്‍ നിന്നായിരുന്നു ജയ്‌സ്വാള്‍ ഇരട്ട സെഞ്ചുറി നേടിയത്. തുടര്‍ച്ചയായ ടെസ്റ്റുകളില്‍ ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ജയ്‌സ്വാള്‍. 14 ഫോറും 12 സിക്‌സും ഉള്‍പ്പെടെ 214 റണ്‍സെടുത്താണ് ഇടം കയ്യന്‍ ബാറ്റര്‍ പുറത്താകാതെ നിന്നത്.

 

 

 

 

രാജ്‌കോട്ടില്‍ ഇന്ത്യക്ക് റെക്കോര്‍ഡ് ജയം

Share

Leave a Reply

Your email address will not be published. Required fields are marked *