വികെസിയുടെ ആത്മകഥ ‘ഇനിയും നടക്കാം’ പുസ്തക പ്രകാശനം നാളെ (18ന്)

വികെസിയുടെ ആത്മകഥ ‘ഇനിയും നടക്കാം’ പുസ്തക പ്രകാശനം നാളെ (18ന്)

കോഴിക്കോട്: കേരളത്തിലെ പ്രമുഖ വ്യവസായിയും ബേപ്പൂര്‍ മുന്‍ എം.എല്‍.എയും, വികെസി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ വികെസി മമ്മത്‌കോയയുടെ ആത്മ കഥയായ ഇനിയും നടക്കാം എന്ന പുസ്തകത്തിന്റെ പ്രകാശനം 18ന് ഞായര്‍ വൈകിട്ട് 3.30ന് ശ്രീനാരായണ സെന്റിനറി ഹാളില്‍ നടക്കുമെന്ന് സംഘാടക സമിതി കണ്‍വീനറും, ഡെപ്യൂട്ടി മേയറുമായ സി.പി.മുസാഫിര്‍ അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുസ്തകത്തിന്റെ പ്രകാശനം മുഖ്യ മന്ത്രി പിണറായി വിജയന്‍ കഥാകൃത്ത് ടി.പത്മനാഭന് നല്‍കി നിര്‍വ്വഹിക്കും. മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷം വഹിക്കും. വികെസി മമ്മത്‌കോയ എം.എല്‍.എ ആയിരുന്നപ്പോള്‍ പി.എ ആയി പ്രവര്‍ത്തിച്ച കെ.ഉദയകുമാറാണ് പുസ്തകം എഴുതിയത്. മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍. പുസ്തകത്തിന്റെ മുഖവില 290 രൂപയാണ്. വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ രാധാ ഗോപി, കെ.ഉദയകുമാര്‍, വികെസി റസാക്ക് എന്നിവരും പങ്കെടുത്തു.

 

 

 

വികെസിയുടെ ആത്മകഥ ‘ഇനിയും നടക്കാം’
പുസ്തക പ്രകാശനം നാളെ (18ന്)

 

Share

Leave a Reply

Your email address will not be published. Required fields are marked *