പോളിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; പത്തുലക്ഷം നഷ്ടപരിഹാരം ഇന്നു നല്‍കും

പോളിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; പത്തുലക്ഷം നഷ്ടപരിഹാരം ഇന്നു നല്‍കും

പുല്‍പ്പള്ളി: കാട്ടാനയാക്രമണത്തില്‍ മരണപ്പെട്ടഇക്കോ ടൂറിസം ജീവനക്കാരന്‍ പോളിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. ആദ്യം മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തിറക്കാന്‍ നാട്ടുകാര്‍ അനുവദിച്ചിരുന്നില്ല. സര്‍ക്കാരിന്റെ ഉറപ്പുകള്‍ രേഖാമൂലം ലഭിക്കണമെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യത്തിനു മുന്നില്‍ ഉത്തരവ് എഡിഎം വായിച്ചു കേള്‍പ്പിച്ചു. വീണ്ടും പ്രതിഷേധം തുടര്‍ന്നതോടെ നഷ്ട പരിഹാരത്തുകയായ പത്ത്‌ലക്ഷം രൂപ ഇന്നുതന്നെ നല്‍കാന്‍ തീരുമാനമായി. തുടര്‍ന്ന് മൃതദേഹം ആംബുലന്‍സില്‍ നിന്ന് വീട്ടിലേക്ക് എത്തിച്ചു. സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി പ്രാര്‍ത്ഥന ആരംഭിച്ചു.

 

 

 

 

പോളിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; പത്തുലക്ഷം നഷ്ടപരിഹാരം ഇന്നു നല്‍കും

Share

Leave a Reply

Your email address will not be published. Required fields are marked *