ആര്‍ ബീകെയര്‍ ഫൌണ്ടേഷന്‍ നവീന സാംസ്‌ക്കാരിക നിലയം ഉദ്ഘാടനം 17ന്

ആര്‍ ബീകെയര്‍ ഫൌണ്ടേഷന്‍ നവീന സാംസ്‌ക്കാരിക നിലയം ഉദ്ഘാടനം 17ന്

വൈക്കം: കരിപ്പാടം ആര്‍ ബീ കെയര്‍ ഫൗണ്ടേഷന്റെ പുതിയ സാസ്‌കാരിക കേന്ദ്രം ഉദ്ഘാടനം 17ന്.വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായുള്ള പകല്‍ വീട് ആണ് ഇതില്‍ പ്രധാനം.
രാവിലെ 10.00 മണിമുതല്‍ വൈകിട്ട് 4 00 മണി വരെയാണ് പ്രവര്‍ത്തന സമയം. വൈകിട്ട് നാലുമണിക്കു ശേഷം യുവജനങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കും. പത്രങ്ങളും പുസ്തകങ്ങളുമൊക്കെ വായിക്കുന്നതിനും ടെലിവിഷന്‍ പരിപാടികള്‍ കാണുന്നതിനും വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനുമൊക്കെ ഇവിടെ സൗകര്യമുണ്ട്.

പകല്‍വീട് എന്നതിനു പുറമെ ചെറിയ കുട്ടികള്‍ക്കും യുവജങ്ങള്‍ക്കുമൊക്കെ കായിക സാംസ്‌കാരിക പരിപാടികളില്‍ ഏര്‍പ്പെടുന്നതിനും ഈ സ്ഥാപനം വിനിയോഗിക്കാം. ചെറിയ കുട്ടികള്‍ക്കായി കിന്റര്‍ ഗാര്‍ഡനുകളും അവര്‍ക്ക് കളിക്കുന്നതിനും പഠിക്കുന്നതിനും സാമൂഹ്യ അവബോധം ഉണ്ടാക്കുന്നതിനുമുള്ള സൗജന്യസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കായിക വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമുള്ള വോളീബോള്‍ കോര്‍ട്ട്, ഷട്ടില്‍ ബാറ്റ്മിന്റന്‍ കോര്‍ട്ടുകള്‍, ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ട് എന്നിവയും ഇന്‍ഡോറിലും പുറത്തുമായി ആധുനിക നിലവാരത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.
പ്രായമായവര്‍ക്ക് സമയം പോക്കുന്നതിനായി ചീട്ടുകളിക്കുന്നതിനും ചെസ്സ് ,കാരംസ് എന്നിവ കളിക്കുന്നതിനും സൗകര്യങ്ങളുമുണ്ട്.
വിവിധ വ്യായാമമുറകള്‍, യോഗ എന്നിവ പരിശീലിക്കുന്നതിനുള്ള ഫിറ്റ്‌നസ്സ് സെന്റര്‍, റീഡിംഗ് കോര്‍ണര്‍ എന്നിവ ഇതിന്റെ ഭാഗമാണ്.വിവിധ ബോധവല്‍ക്കരണക്ലാസ്സുകള്‍ സാഹിത്യ സാംസ്‌കാരിക പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും. പൊതു ജനങ്ങള്‍ക്കും സാംസ്‌ക്കാരിക സംഘടനകള്‍ക്കും സാംസ്‌കാരിക പഠന ക്ലാസുകളും നടത്തുന്നതിന് വിശാലമായ ഓഡിറ്റോറിയം ഉപയോഗിക്കാം.

ഒന്നര ഏക്കറിലധികം സ്ഥലത്ത് ആധുനിക സംവിധാനങ്ങളോടെ 5000 സ്വയര്‍ ഫീറ്റ് സ്ഥലമാണ് ആര്‍ ബി കെയര്‍ ഫൗണ്ടേഷനുള്ളതെന്ന് ചെയര്‍മാന്‍ രാജു പുല്ലുവേലില്‍ പറഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കും മറ്റുമായി ഇതിന്റെ ഓഡിറ്റോറിയം സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.
കൃഷി ചെയ്യുന്നതിനുള്ള സൗകര്യം പാര്‍ക്കിങ്ങ് ഏരിയ എന്നിവ ഉള്‍പ്പെടെ ഒരേക്കര്‍ അന്‍പത്തി ഏഴ് സെന്റ് സ്ഥലം ഇതിനായി ഒരുക്കിയിട്ടുണ്ടെന്നും ചെയര്‍മാന്‍ പി.കെ. രാജു പറഞ്ഞു. അടുത്ത 17-ാം തീയതി സാംസ്‌ക്കാരിക നിലയത്തിന്റെ ഉദ്ഘാടനം ലോകസഞ്ചാരി സന്തോഷ് ജോര്‍ജ്ജ് കുളങ്ങര നിര്‍വ്വഹിക്കും. തുടര്‍ന്ന് കലാപരിപാടികളും ഗസല്‍ സന്ധ്യയും ഉണ്ടാകും.

 

 

 

 

ആര്‍ ബീകെയര്‍ ഫൌണ്ടേഷന്‍ നവീന സാംസ്‌ക്കാരിക
നിലയം ഉദ്ഘാടനം 17ന്

Share

Leave a Reply

Your email address will not be published. Required fields are marked *