യു.എ.ഇയില്‍ ഇന്ത്യയുടെ ഭാരത് മാര്‍ട്ട്; 2025ല്‍

യു.എ.ഇയില്‍ ഇന്ത്യയുടെ ഭാരത് മാര്‍ട്ട്; 2025ല്‍

ദുബായ്: 2025ഓടെ യു.എ.യില്‍ ഭാരത് മാര്‍ട്ട് സൗകര്യമൊരുക്കാന്‍ ഇന്ത്യ.കയറ്റുമതി ചെയ്യുന്നവര്‍ക്ക് അവരുടെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ വില്‍പനയ്‌ക്കെത്തിക്കുന്നതിനായിട്ടാണ് യു.എ.യില്‍ ഭാരത് മാര്‍ട്ട് ഒരുക്കാന്‍ ഇന്ത്യ സജ്ജമാകുന്നത്. പദ്ധതിക്ക് അന്തിമരൂപയമായിട്ടില്ലെങ്കിലും 2025 ഓടെ പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

ഡി.പി വേള്‍ഡ് നിയന്ത്രിക്കുന്ന ജാഫ്‌സ പ്രദേശത്താണ് ഭാരത് മാര്‍ട്ട് സ്ഥാപിക്കുന്നത്. ഒരു ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തീര്‍ണത്തിലായിരിക്കും പദ്ധതി. റീട്ടെയില്‍ ഷോറൂമുകളും ഗോഡൗണുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും മാര്‍ട്ടിലുണ്ടായിരിക്കും. കൂടാതെ, ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ നീങ്ങുന്നതിനായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സ്ഥാപിക്കാനും പദ്ധതിയുണ്ട്.

ചൊവ്വാഴ്ച അബുദാബിയിലെത്തിയ പ്രധാനമന്ത്രി മോദി യു.എ.ഇ പ്രസിഡന്റുമായി ചര്‍ച്ച നടത്തിയിരുന്നു.ഇരുനേതാക്കളും ഉഭയകക്ഷി പങ്കാളിത്തം അവലോകനം ചെയ്തതായും സഹകരിക്കാനാകുന്ന പുതിയ മേഖലകള്‍ ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
സാമ്പത്തിക കരാറിലൂടെ 2030-ഓടെ യു.എ.ഇയും ഇന്ത്യയും പെട്രോളിയം ഇതര വ്യാപാരത്തിലൂടെ 100 ബില്യണ്‍ ഡോളര്‍ ലക്ഷ്യമിടുന്ന സാഹചര്യത്തില്‍ ഭാരത് മാര്‍ട്ട് പദ്ധതിക്ക് ഏറെ പ്രാധാന്യമുണ്ട്.

 

 

 

 

യു.എ.ഇയില്‍ ഇന്ത്യയുടെ ഭാരത് മാര്‍ട്ട്; 2025ല്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *