കോഴിക്കോട്: ക്രൂരത അലങ്കാരമാക്കുന്ന സമൂഹം തകരുമെന്നും, ഗസ്സയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇസ്രയേലിനെ കാത്തിരിക്കുന്നത് അതാണെന്നും പ്രമുഖ ഇസ്ലാമിക് പണ്ഡിതനും ആലുവ ടൗണ്‍ മസ്ജിദ് ചീഫ് ഇമാമുമായ വി.എച്ച് അലിയാര്‍ ഖാസിമി പറഞ്ഞു. അവിടെ ഇസ്ലാമിക സമൂഹത്തിനും മര്‍ദ്ദിത ജനവിഭാഗങ്ങള്‍ക്കുമായിരിക്കും അത്യന്തിക വിജയം. ഖുര്‍ആനിലും, ഹദീസുകളിലും ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട്. ജൂത സമൂഹത്തില്‍ രണ്ട് തരക്കാരുണ്ട്. ഇബ്രാഹീമിന്റെ പൈതൃകമുള്ളവരും, ജൂതമതത്തിലേക്ക് കടന്നു കയറിയ യുറോപ്യന്മാരും. മത നിരാസം മുഖമുദ്രയാക്കിയ ഇവരാണ് അക്രമത്തിന് നേതൃത്വം കൊടുക്കുന്നത്. അവിടത്തെ മതനിരപേക്ഷത, മത നിരാസമാണ്. വ്യഭിചാരം അംഗീകരിക്കുന്നവര്‍, സ്വവര്‍ഗ്ഗ രതിയും, മദ്യവും ജീവിത വ്രതമാക്കിയവര്‍. ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടുന്ന പാശ്ചാത്യര്‍ ജൂതമതത്തെ ഉപയോഗിച്ച് ജറുസലേമിനെ ഇരയാക്കുകയായിരുന്നു. ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനായ ശൈഖ് ഇംറാന്‍ നാസര്‍ ഹുസൈന്റെ വിഖ്യാത ഗ്രന്ഥമായ ജറുസലേം ഖുര്‍ആനില്‍ ,മലയാള പരിഭാഷ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പിചെക്കുട്ടി പുസ്തകം ഏറ്റുവാങ്ങി. സ്വന്തം സഹോദരന് വേണ്ടി രാജ്യമുപേക്ഷിച്ച് 14 വര്‍ഷം വനവാസത്തിന് പുറപ്പെട്ട മര്യാദ പുരുഷനായ രാമന്റെ പേരില്‍ മുസ്ലിം സമൂഹത്തിന്റെ ആരാധനാലയമായ ബാബറി മസ്ജിദ് തകര്‍ത്ത് ക്ഷേത്രം നിര്‍മ്മിച്ചവര്‍ രാമന്റെ അനുയായികളല്ലെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹബീബ് പുസ്തക പരിചയം നടത്തി. എഴുത്തുകാരായ എ.പി.കുഞ്ഞാമു, പി.ടി.കുഞ്ഞാലി, ജമാഅത്തെ ഇസ്ലാമി സിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസ, ഗാന്ധിയന്‍ ടി.കെ..എ.അസീസ് എന്നിവര്‍ സംസാരിച്ചു. അബ്ദുറഹിമാന്‍ മങ്ങാട് അധ്യക്ഷത വഹിച്ചു. മുഹമ്മദ് യാസീന്‍(ഷാ-സമാന്‍
പബ്ലിക്കേഷന്‍സ്, ചിറ്റൂര്‍) പ്രസാധക വചനം നടത്തി. സലീം മുഹമ്മദ് കാസിം സ്വാഗതവും സിദ്ദീഖ് കുറ്റിക്കാട്ടൂര്‍ (വചനം പബ്ലിക്കേഷന്‍സ്) നന്ദിയും പറഞ്ഞു.