ഇന്ത്യന്‍ നിര്‍മിത മൊബൈല്‍ അധിഷ്ടിത പണമിടപാട് സേവനമായ യുണിഫൈഡ് പേമെന്റ്സ് ഇന്റര്‍ഫേയ്സ് (യുപിഐ) ശ്രീലങ്ക, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലും ആരംഭിക്കുന്നു. നാഷണല്‍ പേമെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വികസിപ്പിച്ച യുപിഐ സേവനം കൂടുതല്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ ലഭ്യമാണ്. ഒരാഴ്ച മുമ്പാണ് ഫ്രാന്‍സില്‍ യുപിഐ അവതരിപ്പിച്ചത്. മൗറീഷ്യസില്‍ റുപേ കാര്‍ഡ് സേവനവും ഇന്ന് ആരംഭിക്കും. ഇന്ന് (തിങ്കളാഴ്ച) ഇരുരാജ്യങ്ങളിലും നടക്കുന്ന ചടങ്ങുകളില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി വിര്‍ച്വലായി പങ്കെടുക്കും. ഇരുരാജ്യങ്ങളിലേയും പ്രധാനമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും.
രാജ്യങ്ങള്‍ തമ്മിലുള്ള ഡിജിറ്റല്‍ കണക്ടിവിറ്റി വര്‍ധിക്കുമെന്നും വലിയൊരു വിഭാഗം ആളുകള്‍ക്ക് പ്രയോജനം ചെയ്യുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.ഈ രാജ്യങ്ങളും സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്കും ഇന്ത്യ സന്ദര്‍ശിക്കുന്ന ഇരുരാജ്യക്കാര്‍ക്കും യുപിഐ ഇടപാടുകള്‍ നടത്താനാവും. മൗറീഷ്യസിലെ ബാങ്കുകള്‍ റുപേ കാര്‍ഡുകള്‍ വിതരണം ചെയ്യും. അവ ഇന്ത്യയിലും മൗറീഷ്യസിലും ഉപയോഗിക്കാനാവും.
ഫെബ്രുവരി 2 നാണ് പാരിസിലെ ഈഫല്‍ ടവറില്‍ യുപിഐ സേവനം അവതരിപ്പിച്ചത്. സിംഗപൂര്‍, യുഎഇ, ഭൂട്ടാന്‍, നേപ്പാള്‍, ഒമാന്‍, യുകെ, യൂറോപ്പ്, മലേഷ്യ എന്നിവിടങ്ങളിലും യുപിഐ അവതരിപ്പിച്ചിട്ടുണ്ട്.
യുപിഐ സേവനങ്ങള്‍; ഫ്രാന്‍സിന് പിന്നാലെ, ശ്രീലങ്കയിലും മൗറീഷ്യസിലും ആരംഭിക്കുന്നു