തൃപ്പൂണിത്തുറ പടക്കശാലയില്‍ വന്‍ സ്‌ഫോടനം

തൃപ്പൂണിത്തുറ പടക്കശാലയില്‍ വന്‍ സ്‌ഫോടനം

തൃപ്പൂണിത്തുറയില്‍ പടക്കശാലയില്‍ വന്‍ സ്‌ഫോടനം. ്പകടത്തില്‍ പടക്കശാല ജീവനക്കാരന്‍ തിരുവനന്തപപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു മരിച്ചു. അപകടത്തില്‍ 16 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നാലു പേരുടെ നില ഗുരുതരമാണ്. ിവരെ താലൂക്കാശുപത്രിയിലേക്ക് മാറ്റി. നടന്നത് ഉഗ്ര സ്‌ഫോടനമെന്നാണ് പ്രാഥമിക വിവരം. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി എത്തിച്ച പടക്കങ്ങള്‍ വാഹനത്തില്‍നിന്ന് ഇറക്കുന്നതിനിടെ പൊട്ടിത്തെറിച്ചതെന്നാണ് പുറത്തുവരുന്ന പ്രാഥമിക റിപോര്‍ട്ടുകള്‍. സ്ഫോടനത്തില്‍ പടക്ക നിര്‍മാണ ശാല പൂര്‍ണമായും തകര്‍ന്നു. സമീപത്തെ നിരവധി വീടുകള്‍ക്കും നാശനഷ്ടവും കേടുപാടുകളുമുണ്ടായിട്ടുണ്ട്. പൊട്ടിത്തെറിയുടെ പ്രകമ്പനം രണ്ട് കിലോമീറ്റര്‍ അകലേക്ക് വരെയെത്തിയെന്ന് സമീപ വാസികള്‍ പറയുന്നു.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. പടക്കങ്ങള്‍ എത്തിച്ച വാഹനം പൂര്‍ണമായും കത്തിനശിച്ചു.

രണ്ടു കിലോമീറ്റര്‍ ദൂരത്തേക്കു വരെ സ്‌ഫോടനത്തിന്റെ ആഘാതമുണ്ടായെന്നാണ് സമീപവാസികളുടെ മൊഴി. സമീപത്തെ വീടുകള്‍ക്കുള്ളിലും പ്രകമ്പനമുണ്ടായി. സമീപത്തെ വീടുകള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ പറ്റി. ആറ് യൂണിറ്റ് അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് തീ പടരുന്നത് നിയന്ത്രണവിധേയമാക്കിയത്.

തൃപ്പൂണ്ണിത്തുറയിലെ പൊട്ടിത്തെറിയില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും മികച്ച ചികിത്സാ സൗകര്യമേര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. തൃപ്പൂണ്ണിത്തുറ ആശുപത്രിയിലും കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ കനിവ് 108 ആംബുലന്‍സുകള്‍ വിന്യസിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

 

 

തൃപ്പൂണിത്തുറ പടക്കശാലയില്‍ വന്‍ സ്‌ഫോടനം

Share

Leave a Reply

Your email address will not be published. Required fields are marked *