സൈലം മെഡിക്കല്‍ അവാര്‍ഡ് ഡോ.എ.മാര്‍ത്താണ്ഡ പിള്ളയ്ക്ക്

സൈലം മെഡിക്കല്‍ അവാര്‍ഡ് ഡോ.എ.മാര്‍ത്താണ്ഡ പിള്ളയ്ക്ക്

കോഴിക്കോട്: അന്താരാഷ്ട്ര പ്രശസ്തനായ ഒരു മലയാളി ഡോക്ടറെ എല്ലാ വര്‍ഷവും ആദരിക്കുന്നതിന്റെ ഭാഗമായി സൈലം ഏര്‍പ്പെടുത്തിയ അവാര്‍ഡ് പത്മശ്രീ ജേതാവും പ്രശസ്ത ന്യൂറോ സര്‍ജനുമായ ഡോ.എ.മാര്‍ത്താണ്ഡ പിള്ളയ്ക്ക് നല്‍കുമെന്ന് സൈലം ഡയറക്ടര്‍മാരായ ലിജീഷ് കുമാര്‍, വിനേഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെ(ഞായര്‍) വൈകിട്ട് 6 മണിക്ക് കോഴിക്കോട് സരോവരം ട്രേഡ് സെന്ററില്‍ വെച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അവാര്‍ഡ് സമ്മാനിക്കും. 1 ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് അവാര്‍ഡ്.

തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. ഉച്ചക്ക് 2 മണിക്കാരംഭിക്കുന്ന യോഗത്തില്‍ വെച്ച് സൈലത്തില്‍ പഠിച്ച് എംബിബിഎസ് പ്രവേശനം ലഭിച്ച 1248 വിദ്യാര്‍ത്ഥികളെ ആദരിക്കും. പ്രവര്‍ത്തനത്തിന്റെ നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായി മാറാന്‍ സാധിച്ചിട്ടുണ്ടെന്നും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന കാമ്പസ് സൈലത്തിന്റേതാണെന്നും ഇരുവരും പറഞ്ഞു.

 

 

 

സൈലം മെഡിക്കല്‍ അവാര്‍ഡ്
ഡോ.എ.മാര്‍ത്താണ്ഡ പിള്ളയ്ക്ക്

Share

Leave a Reply

Your email address will not be published. Required fields are marked *