സോഷ്യലിസ്റ്റ് ആചാര്യ പുരസ്‌കാരം ഡോ. ജി .ജി പരേഖിന്

സോഷ്യലിസ്റ്റ് ആചാര്യ പുരസ്‌കാരം ഡോ. ജി .ജി പരേഖിന്

കൊച്ചി: തമ്പാന്‍ തോമസ് ഫൗണ്ടേഷന്‍, 2024 ലെ സോഷ്യലിസ്റ്റ് ആചാര്യ ദേശീയ പുരസ്‌കാരം ഡോ. ജി .ജി പരേഖിന്. പുരസ്‌കാരം ഇന്ന് (ഫെബ്രുവരി 10) എറണാകുളത്ത് ശ്രീനാരായണ സൗധം ഓഡിറ്റോറിയത്തില്‍ നടത്തുന്ന പൊതുചടങ്ങില്‍ വച്ച് ഡോ.ജി ജി പരേഖിനു സമ്മാനിക്കും.

രാവിലെ 10.30 നു നിയമസഭ മുന്‍ സ്പീക്കര്‍ വി എം സുധീരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുന്‍ എംപി തമ്പാന്‍ തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ ജനറല്‍ സെക്രട്ടറിയും, അമേരിക്കയുടെ പാലസ്തീന്‍ നയത്തില്‍ പ്രതിഷേധിച്ചു മഗ്‌സസേ അവാര്‍ഡ് തിരിച്ചു നല്‍കി ലോക ശ്രദ്ധ നേടിയ സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ സന്ദീപ് പാണ്ഡെ മുഖ്യപ്രഭാഷണം നടത്തും
കര്‍ണാടക മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയും പ്രശസ്ത എഴുത്തുകാരിയുമായ ഡോ ലളിത നായിക്, ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ശ്യാം ഗംഭീര്‍, മുന്‍ എം എല്‍ എ ടി എ അഹമ്മദ് കബീര്‍, അഡ്വ എന്‍ ഡി പ്രേമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും,

50000 രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മുന്‍ വര്‍ഷങ്ങളില്‍ മേധാ പട്ക്കര്‍, തുഷാര്‍ ഗാന്ധി എന്നിവര്‍ക്കാണ് പുരസ്‌കാരം നല്‍കിയിട്ടുള്ളത്.

സ്വാതന്ത്ര്യ സമര സേനാനിയും, ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന സോഷ്യലിസ്റ്റുമാണ് ജി ജി പരീഖ്. മഹാത്മാഗാന്ധിയുടെ ആഹ്വാന പ്രകാരം വിദ്യാര്‍ത്ഥിയായിരിക്കെ ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്ത അദ്ദേഹം പോലീസിന്റെ കടുത്ത മര്‍ദ്ദനങ്ങള്‍ക്കും ജയില്‍വാസത്തിനും ഇരയായി. കോണ്‍ഗ്രസിനകത്ത് ഉരുത്തിരിഞ്ഞ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം മുതല്‍ ലോക്‌നായക് ജയപ്രകാശ് നാരായണ്‍, ഡോക്ടര്‍ റാംമനോഹര്‍ ലോഹ്യ എന്നിവരോടൊപ്പം പ്രവര്‍ത്തിച്ച സോഷ്യലിസ്റ്റ് നേതാവായ ഡോക്ടര്‍ ജി ജി പരേഖ് നൂറാം വയസ്സിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമന ത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഡോക്ടര്‍ ജി ജി വിദ്യാഭ്യാസ ,ആരോഗ്യ മേഖലകളില്‍ സജീവ സാന്നിധ്യമാണ്.

 

 

 

സോഷ്യലിസ്റ്റ് ആചാര്യ പുരസ്‌കാരം ഡോ. ജി .ജി പരേഖിന്

 

Share

Leave a Reply

Your email address will not be published. Required fields are marked *