പാലക്കാട്: ആക്രി തട്ടിപ്പുകേസില്‍ ആര്‍.എസ്.എസ് മുന്‍ ദേശീയ നേതാവ് കെ.സി കണ്ണനും (60) ഭാര്യ ജീജാ ഭായിയും (48) അറസ്റ്റില്‍. ബംഗളൂരുവിലെ അടച്ചുപൂട്ടിയ സ്വകാര്യ പഞ്ചസാര ഫാക്ടറിയിലെ സ്‌ക്രാപ് നല്‍കാമെന്ന് പറഞ്ഞ് മൂന്നരക്കോടി രൂപ തട്ടിയെടുത്തെന്ന ആന്ധ്ര സ്വദേശി മധുസൂദന റെഡ്ഢിയുടെ പരാതിയിലാണ് അറസ്റ്റ്.
തൃത്താല ഞാങ്ങാട്ടിരിയിലെ വീട്ടില്‍നിന്ന് പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഇരുവരെയും അറസ്റ്റു ചെയ്തു റിമാന്‍ഡ് ചെയ്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എ അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ആര്‍.എസ്.എസ് മുന്‍ സഹ സര്‍ കാര്യവാഹകാണ് കണ്ണന്‍. സ്‌ക്രാപ് വാഗ്ദാനം ചെയ്ത് കണ്ണന്‍ 3.51 കോടി രൂപ തട്ടിയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ആക്രി തട്ടിപ്പുകേസില്‍ ആര്‍.എസ്.എസ്
ദേശീയ നേതാവ് കണ്ണനും ഭാര്യയും അറസ്റ്റില്‍