അനാവശ്യ ആപ്പുകള്‍ മൊബൈലിലെ സ്‌പേസ് കയ്യേറുന്നുണ്ടോ? ഇവ നീക്കം ചെയ്യാന്‍ മാര്‍ഗമുണ്ട്

അനാവശ്യ ആപ്പുകള്‍ മൊബൈലിലെ സ്‌പേസ് കയ്യേറുന്നുണ്ടോ? ഇവ നീക്കം ചെയ്യാന്‍ മാര്‍ഗമുണ്ട്

മുംബൈ: പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ പലപ്പോഴും അതില്‍ അനാവശ്യ ആപ്പുകള്‍ സ്‌പേസ് കയ്യേറുന്നത് ശ്രദ്ധിച്ചിട്ടില്ലേ. പ്രത്യേകിച്ച് പ്രയോജനമൊന്നുമുണ്ടാകില്ല ഇവയെക്കൊണ്ട്. അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനും പലപ്പോഴും കഴിയില്ല. ഫീച്ചറിനും പെര്‍ഫോമന്‍സിനും പുറമേ പരസ്യമില്ലാത്ത ബ്രാന്‍ഡുകള്‍ കൂടി സ്മാര്‍ട്ട്‌ഫോണിന്റെ കൂട്ടത്തില്‍ തിരയുന്ന കൂട്ടര്‍ ഒരുപാടുണ്ട്. സ്മാര്‍ട്ട്‌ഫോണില്‍ ആവശ്യമില്ലാതെ കുത്തിനിറയ്ക്കുന്ന ആപ്പുകള്‍ അറിയപ്പെടുന്നത് ‘ബ്ലോട്ട്വെയര്‍’ എന്നാണ്. കമ്പനിയുടെ പ്രത്യേക താല്പര്യങ്ങള്‍ അനുസരിച്ചാണ് ഇവ ഉപയോക്താക്കളിലേക്ക് എത്തുന്നത്.

ചില ബ്ലോട്ട്വെയറുകള്‍ സിസ്റ്റം ആപ്പുകള്‍ ‘ഡിസേബിള്‍’ആക്കിയാലും പ്രയോജനമില്ല. ഇത്തരം ആവശ്യമില്ലാത്ത ആപ്പുകള്‍ നിക്കം ചെയ്യാനുള്ള മാര്‍ഗം തേടാത്തവര്‍ ചുരുക്കമായിരിക്കും, വഴിയുണ്ട്. ബ്ലോട്ട്വെയര്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനോ പ്രവര്‍ത്തനരഹിതമാക്കാനോ, ഫോണിലെ സെറ്റിങ്ങ്‌സിലേക്ക് പോകണം. ഫോണിലെ സെറ്റിംഗ്‌സില്‍ ‘ആപ്പ്‌സ്’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇവിടെ ‘ഷോ സിസ്റ്റം ആപ്പ്‌സ്’ തെരഞ്ഞെടുക്കുക. ഈ മെനുവില്‍ ഫോണിലുള്ള എല്ലാ ആപ്പുകളും കാണാന്‍ സാധിക്കും, ഇതില്‍ ആവശ്യമില്ലാത്ത എല്ലാ ആപ്പുകളും അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കാത്ത ആപ്പുകള്‍ ഡിസേബിള്‍ ചെയ്ത് ബാക്ക്ഗ്രൗണ്ടിലെ ആക്ടിവിറ്റികള്‍ അവസാനിപ്പിക്കാം.

ഡിവൈസില്‍ നിന്ന് ഒരു ആപ്പ് പ്രവര്‍ത്തനരഹിതമാക്കാനോ നീക്കം ചെയ്യാനോ കഴിയുന്ന എന്നിരിക്കട്ടെ, പ്രൊഡക്ഷന്‍ ടീം ഇത് ഒരു സിസ്റ്റം ആപ്പ് എന്ന നിലയില്‍ ആയിരിക്കാം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളത് എന്ന് മനസിലാക്കണം. ഇത് ഒഴിവാക്കുക എന്നത് പ്രയാസകരമാണ് എന്ന് സാരം. എന്നാല്‍ തേര്‍ഡ് പാര്‍ട്ടി ടൂളുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇത് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനാകും. അതേ സമയം തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിച്ച് സിസ്റ്റം ആപ്പുകള്‍ നീക്കം ചെയ്യുന്നതിന് മുമ്പ്, അത് ഡിവൈസിന് തന്നെ വിനയാകുമെന്നും ഓര്‍ക്കണം.

അനാവശ്യ ആപ്പുകള്‍ മൊബൈലിലെ സ്‌പേസ് കയ്യേറുന്നുണ്ടോ? ഇവ നീക്കം ചെയ്യാന്‍ മാര്‍ഗമുണ്ട്

Share

Leave a Reply

Your email address will not be published. Required fields are marked *