ലാവലിന്‍ കേസിന് തൊഴിലാളി ദിനത്തില്‍ പരിഹാരമാകുമോ?

ലാവലിന്‍ കേസിന് തൊഴിലാളി ദിനത്തില്‍ പരിഹാരമാകുമോ?

ന്യൂഡല്‍ഹി: രാഷ്ട്രീയപ്രാധാന്യം ഏറെയുള്ള എസ്.എന്‍.സി. ലാവലിന്‍ കേസിന് തൊഴിലാളി ദിനത്തില്‍ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കാം. 2017ലാണ്‌കേസ് സുപ്രീംകോടതിയിലെത്തുന്നത് അന്നു മുതല്‍ ഇന്നുവരെ 30 തവണ സുപ്രീംകോടതി ലിസ്റ്റ് ചെയ്ത് പരിഗണിച്ചെങ്കിലും കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല. ഹര്‍ജി വേഗം പരിഗണിക്കണമെന്നാവശ്യപ്പെട്ട് വിവിധ കക്ഷികളുടെ അഭിഭാഷകര്‍ പല തവണ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. പല തവണ വിവിധ കാരണങ്ങള്‍ക്കൊണ്ട് മാറ്റിവെച്ച കേസ് ഒടുവില്‍ ഇന്ന് (ചൊവ്വാഴ്ച) പരിഗണിച്ചപ്പോഴും വേനലവധിക്ക് ശേഷം ജൂലായില്‍ പരിഗണിക്കാനായി മാറ്റാമെന്ന നിലപാടിലായിരുന്നു സുപ്രീംകോടതി. എന്നാല്‍ മാര്‍ച്ചിലോ ഏപ്രിലിലോ പരിഗണിക്കണമെന്ന് സി.ബി.ഐ. ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് മേയ് ഒന്നിലേക്ക് അന്തിമ വാദത്തിനായി വെക്കുകയാണുണ്ടായത്.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി ഖജനാവിന് 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്ന് പേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ. നല്‍കിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ അപ്പീലുകളുമാണ് സുപ്രീംകോടതിക്ക് മുന്‍പാകെയുള്ളത്. പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരേ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ നല്‍കിയ ഹര്‍ജിയുമുണ്ട്.

അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍, ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരി രംഗ അയ്യര്‍, വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ അംഗം കെ.ജി. രാജശേഖരന്‍ നായര്‍ എന്നിവരോടാണ് വിചാരണ നേരിടാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്.

 

 

ലാവലിന്‍ കേസിന് തൊഴിലാളി ദിനത്തില്‍ പരിഹാരമാകുമോ?

 

Share

Leave a Reply

Your email address will not be published. Required fields are marked *