കോഴിക്കോട്: നാടന്‍ കലാപഠന ഗവേഷണ അവതരണ സംഘമായ പാട്ടുകൂട്ടം കോഴിക്കോട് ഏര്‍പ്പെടുത്തിവരുന്ന 8-ാമത് മണിമുഴക്കം കലാഭവന്‍ മണി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച 8 പേര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നതെന്ന് ജൂറി ചെയര്‍മാന്‍ വില്‍സണ്‍ സാമുവല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വൈഗാ സുബ്രഹ്‌മണ്യം(ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ്-കോഴിക്കോട്), എ.വി.ഫര്‍ദിസ്(മാധ്യമ പ്രവര്‍ത്തനം കോഴിക്കോട്), രവി.സി.സി(ഗോത്ര കലകള്‍-വയനാട്), വിജു.വി.രാഘവ്(കവിതാ സാഹിത്യം-കോഴിക്കോട്),ജയറാം മഞ്ചേരി(നാടന്‍ പാട്ട്-മലപ്പുറം), ജിംസിത്ത് അമ്പലപ്പാട്(ഫോക് ഡോക്യുമെന്ററി-കോഴിക്കോട്), ധനേഷ് കാരയാട് (നാടന്‍പാട്ട്-കോഴിക്കോട്), വിഷ്ണു ദാസ്നല്ലൂര്‍(നാടോടി വാദ്യം, തെയ്യം തിറ-കോഴിക്കോട്) എന്നിവരാണ് മണിമുഴക്കം പുരസ്‌കാരത്തിന് അര്‍ഹരായത്.
സംഗീത – നാടക പ്രവര്‍ത്തകന്‍ വില്‍സണ്‍ സാമുവല്‍ ചെയര്‍മാനും ഗാനരചയിതാവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ കാനേഷ് കാനേഷ് പൂനൂര്‍ കണ്‍വീനറുമായുള്ള അഞ്ചംഗ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
പ്രശസ്തി പത്രവും ഫലകവും പതിനായിരത്തി ഒന്ന് രൂപയും അടങ്ങുന്നതാണ് മണിമുഴക്കം കലാഭവന്‍ മണി പുരസ്‌കാരം.
മാര്‍ച്ച് 6ന് വൈകിട്ട് 4 മണിക്ക് മാനാഞ്ചിറ സ്‌ക്വയര്‍ ഓപ്പണ്‍ സ്റ്റേജില്‍ നടക്കുന്ന മണിമുഴക്കം പരിപാടിയില്‍ വെച്ച് ുപരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
എം.കെ.രാഘവന്‍.എം.പി പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
മാര്‍ച്ച് 1 മുതല്‍ 6 വരെ സാഹിത്യ സദസ്സ്, ഫിലിം ഫെസ്റ്റിവല്‍, ജീവസഹായ വിതരണം, നാടന്‍ പാട്ടുത്സവം എന്നിവയും നടക്കും.
പത്ര സമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ വില്‍സണ്‍ സാമുവല്‍, പാട്ടുകൂട്ടം ഡയറക്ടര്‍ ഗിരീഷ് ആമ്പ്ര, ജൂറി അംഗം സന്ദീപ് സത്യന്‍, പി.കെ.സുജിത് കുമാര്‍, പ്രഭീഷ് കാപ്പുംകര എന്നിവര്‍ പങ്കെടുത്തു.
പാട്ടുകൂട്ടം 8-ാമത് കലാഭവന്‍മണി
പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു