ലക്ഷദ്വീപ് ടൂറിസത്തിന് കേന്ദ്ര സഹായം; സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും

ലക്ഷദ്വീപ് ടൂറിസത്തിന് കേന്ദ്ര സഹായം; സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും

ലക്ഷദ്വീപിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രസസര്‍ക്കാര്‍.ധനമന്ത്രിയുടെ ബജറ്റിലും ഇക്കാര്യം വ്യക്തമാക്കി.
”പോര്‍ട്ട് കണക്ടിവിറ്റി, വിനോദസഞ്ചാര മേഖലയിലെ അടിസ്ഥാന വികസനം, മറ്റു സൗകര്യങ്ങള്‍ എന്നിവയിലൂടെ ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള മേഖലയിലെ ടൂറിസം പ്രോത്സാഹിപ്പിക്കും” എന്നാായിരുന്ന ധനമന്ത്രിയുടെ വാക്കുകള്‍. ടൂറിസം വികസനത്തിന് പലിശരഹിത വായ്പകള്‍ നല്‍കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. ലക്ഷദ്വീപ് ഉള്‍പ്പടെയുള്ള രാജ്യത്തിന്റെ ടൂറിസം മേഖലയില്‍ സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനുമാണ് തീരുമാനം. മാലദ്വീപുമായുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് കേന്ദ്ര ബജറ്റിലെ ഈ നിര്‍ദേശം.

സംസ്ഥാനങ്ങളിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം ധനസഹായം നല്‍കുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഗുണനിലവാരത്തിനനുസരിച്ച് അവയ്ക്ക് റേറ്റിങ് നല്‍കും. ആഗോളതലത്തില്‍ അവയുടെ ബ്രാന്‍ഡിങ്ങിനും മാര്‍ക്കറ്റിങ്ങിനും സഹായിക്കും. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പലിശരഹിത ദീര്‍ഘകാല വായ്പകള്‍ നല്‍കും. ടൂറിസം മേഖലയ്ക്ക് കരുത്ത് പകരാനായി തുറമുഖങ്ങളെ ബന്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ബിസിനസ് കോണ്‍ഫറന്‍സിങ് ടൂറിസത്തിന്റെ പ്രധാന കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാനാണ് നീക്കം. ഇത് തൊഴിലവസരങ്ങള്‍ വര്‍ധിക്കാനും വിദേശ നാണ്യം സമ്പാദിക്കാനും സഹായകരമാകും.

 

 

ലക്ഷദ്വീപ് ടൂറിസത്തിന് കേന്ദ്ര സഹായം; സഞ്ചാരികളെ
ആകര്‍ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും

 

 

Share

Leave a Reply

Your email address will not be published. Required fields are marked *