നിതീഷിനെതിരെ ബിഹാറില്‍ ഇന്ന് കോണ്‍ഗ്രസ് മഹാറാലി സംഘടിപ്പിക്കും. ബിഹാറിലെ പൂര്‍ണിയയിലാണ് ഇന്ന് കോണ്‍ഗ്രസിന്റെ മഹാറാലി. ഇന്ത്യ മുന്നണിയെ വഞ്ചിച്ച നിതീഷിനെതിരെ ജനവികാരം ഉണര്‍ത്താനാണ് പദ്ധതി. മുന്നണിയുടെ ഭാഗമാകുമ്പോള്‍ വിട്ടുവീഴ്ചകള്‍ വേണ്ടി വരുമെന്നും എല്ലാ പാര്‍ട്ടികളും ഇത് തിരിച്ചറിയണമെന്നും ഉടക്കി നില്‍ക്കുന്ന മമത ബാനര്‍ജിക്ക് കോണ്‍ഗ്രസ് മറുപടി നല്‍കിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ന്യായ് യാത്രയും ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ തിരഞ്ഞെടുപ്പ് സമ്മേളനവും ഒന്നിച്ചാണ് പൂര്‍ണിയയില്‍ എത്തുന്നത്. മഹാറാലിയില്‍ രണ്ട് ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. നിതീഷിനെതിരായ വികാരം വളര്‍ന്നാല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണമാണ്. അരാരിയയിലെ അംബേദ്കര്‍ ചൗക്കില്‍ നിന്ന് ഇന്ന് ആരംഭിച്ച ന്യായ് യാത്രക്കിടെ രാഹുല്‍ കര്‍ഷകരുമായി സമയം ചെലവഴിച്ചു.
നിതീഷിനെതിരെ ബിഹാറില്‍ ഇന്ന്
കോണ്‍ഗ്രസ് മഹാറാലി