വിദേശ വിദ്യാര്‍ഥികള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് കനേഡിയന്‍ പ്രവിശ്യയില്‍ വിലക്ക്

വിദേശ വിദ്യാര്‍ഥികള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് കനേഡിയന്‍ പ്രവിശ്യയില്‍ വിലക്ക്

രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് കനേഡിയന്‍ പ്രവിശ്യയില്‍ പുതിയ അഡ്മിഷന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി കനേഡിയന്‍ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയ. 2026 ഫെബ്രുവരി വരെയാണ് കാനഡയ്ക്ക് പുറത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്ന വിസയുടെ എണ്ണം വെട്ടിക്കുറയ്ക്കാനും കാനഡ തീരുമാനിച്ചിരുന്നു.

യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ, സൈമണ്‍ ഫ്രേസര്‍ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് വിക്ടോറിയ തുടങ്ങി ഗണ്യമായ തോതില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുളള പ്രവിശ്യയാണ് ബ്രിട്ടീഷ് കൊളംബിയ.

അന്തര്‍ദ്ദേശീയ വിദ്യാര്‍ഥികള്‍ക്കെതിരായ ചൂഷണം അവസാനിപ്പിക്കാനും പ്രവിശ്യയിലെ പോസ്റ്റ്-സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ രാജ്യാന്തര വിദ്യാര്‍ഥികളുടെ കുടിയേറ്റം തടയാനുള്ള ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമാണിതെന്നും വിലയിരുത്തലുകളുണ്ട്. കുടിയേറ്റം വര്‍ധിച്ചതോടെ വലിയ ഭവനക്ഷാമ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.

ഈ വര്‍ഷം മുതല്‍ കാനഡയിലേക്ക് പഠനത്തിനായി വരുന്ന പുറംരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണം 3,60,000 ആയി ചുരുക്കാന്‍ നേരത്തെ കാനഡ തീരുമാനിച്ചിരുന്നു. അടുത്ത രണ്ടുവര്‍ഷത്തേക്കാണ് ഈ നിയന്ത്രണം. ചില വിദ്യാര്‍ഥികള്‍ക്ക് പഠന ശേഷം ജോലിക്കുള്ള വിസ നല്‍കുന്നതിനും വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.

കാനഡയില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ ജനസംഖ്യ ഒരു ദശലക്ഷത്തിലും അധികമാണ്. അതില്‍ത്തന്നെ ഇന്ത്യക്കാരാണ് കൂടുതല്‍. മുഴുവന്‍ രാജ്യാന്തര വിദ്യാര്‍ഥികളുടെ 37 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്നാണ് കണക്ക്.

 

 

 

വിദേശ വിദ്യാര്‍ഥികള്‍ക്ക് രണ്ടുവര്‍ഷത്തേക്ക്
കനേഡിയന്‍ പ്രവിശ്യയില്‍ വിലക്ക്

 

Share

Leave a Reply

Your email address will not be published. Required fields are marked *