കോഴിക്കോട്: റോമിലും, കാന്റംബറിയിലും നടന്ന ലോക കത്തോലിക്ക ആംഗ്ലിക്കന്‍ ഐക്യ സംവാദത്തില്‍ ഭാരത്തിലെ ആംഗ്ലിക്കന്‍ സഭകളെ പ്രതിനിധീകരിച്ച് തിരിച്ചെത്തിയ സിഎസ്‌ഐ മലബാര്‍ മഹായിടവക ബിഷപ് ഡോ.റൈറ്റ് റവ:റോയിസ് മനോജ് വിക്ടറിന് കോഴിക്കോട് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൗര സ്വീകരണം നല്‍കും. ഫെബ്രുവരി 5ന് വൈകിട്ട് 4.30ന് സി എസ് ഐ റിട്രീറ്റ് സെന്ററില്‍ (ബാങ്ക് റോഡ്, കോഴിക്കോട്) നടക്കുന്ന പരിപാടി മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍ മുഖ്യ പ്രഭാഷണം നടത്തും.
ബിഷപ് ഡോ.റൈറ്റ് റവ.റോയിസ് മനോജ് വിക്ടര്‍ സംവാദ അനുഭവ വിശദീകരണം നടത്തും. സൗഹൃദ കൂട്ടായ്മ പ്രസിഡണ്ട് കെ.വി.സുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിക്കും. ഇന്‍ഡോ-അറബ് ഗ്ലോബല്‍ പ്രസിഡണ്ട് എം.വി.കുഞ്ഞാമു പൊന്നാടയണിയിക്കും. പീപ്പിള്‍സ് റിവ്യൂ സ്‌പെഷ്യല്‍ സപ്ലിമെന്റ് പ്രകാശനം മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡണ്ട് സി.ഇ.ചാക്കുണ്ണി, സാമൂഹിക പ്രവര്‍ത്തകന്‍ ആര്‍.ജയന്ത് കുമാറിന് നല്‍കി പ്രകാശനം ചെയ്യും. എഴുത്തുകാരന്‍ പി.പി.ഉമര്‍ഫാറൂഖ് കേരള സര്‍വ്വോദയ സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.കെ.അസീസ്, ഏണസ്റ്റ് എടപ്പള്ളി, ജീന്‍ മോസസ്സ്, പി.ടി.അബ്ദുല്‍ ഷുക്കൂര്‍, കെന്നത്ത് ലാസര്‍ എന്നിവര്‍ സംസാരിക്കും. സൗഹൃദ കൂട്ടായ്മ ജനറല്‍ സെക്രട്ടറി ജോയ്പ്രസാദ് പുളിക്കല്‍ സ്വാഗതവും ട്രഷറര്‍ പി.ടി.നിസാര്‍ നന്ദിയും പറയും.