നിയന്ത്രവിധേയമല്ലെങ്കില്‍ സംഘടന പ്രവര്‍ത്തനം നിരോധിക്കണം;സര്‍ക്കാറിനും വിദ്യാര്‍ഥി സംഘടനകള്‍ക്കും ഹൈക്കോടതി നോട്ടീസ്

നിയന്ത്രവിധേയമല്ലെങ്കില്‍ സംഘടന പ്രവര്‍ത്തനം നിരോധിക്കണം;സര്‍ക്കാറിനും വിദ്യാര്‍ഥി സംഘടനകള്‍ക്കും ഹൈക്കോടതി നോട്ടീസ്

നിയന്ത്രണ വിധേയമല്ലെങ്കില്‍ ക്യാംപസുകളില്‍ വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി. വിദ്യാര്‍ഥി സംഘടനകള്‍ക്ക് അടിയന്തിര നോട്ടീസ് അയക്കാനും ഉത്തരവായി.ഇതുമായി ബന്ധപ്പെട്ട വിവിധ കോടതി ഉത്തരവുകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് എന്‍ പ്രകാശാണ് ഹര്‍ജി നല്‍കിയത്.

ക്യാമ്പസിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം അക്രമത്തിലേക്കും അതുവഴി കോളേജുകള്‍ അടച്ചിടുന്നതിലേക്കും നയിക്കുകയാണ്. ഇത് വിദ്യാര്‍്തഥികളുടെ വിദ്യാഭ്യാസത്തെ ബാധിക്കും. ക്യാമ്പസ് രാഷ്ട്രീയത്തെ നിയന്ത്രിക്കാന്‍ കോളേജധികൃതര്‍ക്കോ സര്‍ക്കാരിനോ കഴിയണം.
വിദ്യാര്‍ഥി സംഘടനകളെ നിയന്ത്രിക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങളുണ്ടാക്കാന്‍ 2004ല്‍ കോടതി ഉത്തവിട്ടിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പരാജയപ്പെട്ടു. ക്യാംപസിലെ വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സര്‍ക്കാരടക്കം പരാജയപ്പെട്ടതിനാലാണ് എറണാകുളം മഹാരാജാസ് അടക്കം കോളജുകളില്‍ അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്.

സംസ്ഥാന വ്യാപകമായി എല്ലാ കോളേജുകളിലും വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം തടയണമെന്ന ആവശ്യകതയാണ് ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അടിയന്തിര നടപടികളുണ്ടായില്ലെങ്കില്‍ ക്യാംപസുകളില്‍ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കുകയും സമൂഹത്തെയാകെ ബാധിക്കുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുമെന്നും ഹര്‍ജിയില്‍ പറയുന്നു.

ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ സര്‍വകലാശാലകളും പരാജയപ്പെട്ടതിനാലാണ് ക്യാംപസുകളില്‍ അച്ചടക്കരാഹിത്യം നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ കോളജുകളിലടക്കം വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കാനും മഹാരാജാസ് കോളജിലുണ്ടായതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഉത്തരവിടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

 

Organizational activity if not regulated Should be banned; High Court notice to government and

നിയന്ത്രവിധേയമല്ലെങ്കില്‍ സംഘടന പ്രവര്‍ത്തനം
നിരോധിക്കണം;സര്‍ക്കാറിനും വിദ്യാര്‍ഥി സംഘടനകള്‍ക്കും ഹൈക്കോടതി നോട്ടീസ്

Share

Leave a Reply

Your email address will not be published. Required fields are marked *