മുക്കം : ക്യാമ്പസ് ഓഫ് കോഴിക്കോടിന്റെ ആഭിമുഖ്യത്തില്‍ മുക്കം വി കെ എച്ച് എം ഒ യിലെ വിദ്യാര്‍ത്ഥികള്‍ പുതിയ വിദ്യാഭ്യാസ നയം എന്ന വിഷയത്തില്‍ മോക്ക് പാര്‍ലമെന്റ് നടത്തി.
കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കോളേജ് പ്രിന്‍സിപ്പള്‍ റംലത്ത് ഇ ആമുഖ പ്രഭാഷണം നടത്തി. സി ഒ കെ സ്റ്റാഫ് കോര്‍ഡിനേറ്റര്‍മാരായ രേഷ്മ, നയന എന്നിവര്‍ പരിപാടി കോര്‍ഡിനേറ്റ് ചെയ്തു.
കേരള നിയമസഭയില്‍ എങ്ങനെയാണോ ഉള്ളത് അതുപോലെയാണ് കോളേജ് ക്യാമ്പസ്സില്‍ ഇരിപ്പിടം ക്രമീകരിച്ചത്. അതോടൊപ്പം നീണ്ട ഭരണ – പ്രതിപക്ഷ പോരിനൊടുവിലും കൂട്ടമായുള്ള ചര്‍ച്ചക്കൊടുവിലും പുതിയ വിദ്യാഭ്യാസ നയം പാസ്സാക്കുകയും ചെയ്തു.
വിദ്യാര്‍ത്ഥികള്‍ മുന്‍കൈയെടുത്ത് നടത്തിയ മോക്ക് പാര്‍ലിമെന്റ് മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി മാറി.പരിപാടി വീക്ഷിക്കാന്‍ ഓര്‍ഫനേജ് ക്യാമ്പസ്സിലെ യു പി സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കാളികളായി
മുഖ്യമന്ത്രിയായി ദിയ ഫാത്തിമ,വിദ്യാഭ്യാസ മന്ത്രി വൈഷ്ണവി, മറ്റു വകുപ്പ് മന്ത്രിമാരായി നദ ഫെബിന്‍,ഷഫ്ന,ജസ്ന മോള്‍,ഫാത്തിമ ഹിബ
,തീര്‍ത്ത എ വി,ഹാജറ,അതുല്യ,ജുമാന,ഷഹാന നിലു. പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികളായി. നഹ്ലാ,ശംസിന, ജിഷ്ണ പ്രഭി,മെറീന,സഫ,അന്ഷിദ നസ്രീന്‍,ഹഫ്സത്ത്,ഹിസാന നസ്രിന്‍,റിനു ഫാത്തിമ എന്നിവര്‍ പാര്‍ലിമെന്റ് നയിച്ചു.
ഭരണ – പ്രതിപക്ഷ പോരില്‍ വി കെ എച്ച് എം ഒ പാര്‍ലമെന്റ്