രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസ്: 15 പ്രതികളും കുറ്റക്കാര്‍

രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസ്: 15 പ്രതികളും കുറ്റക്കാര്‍

ആലപ്പുഴയില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രണ്‍ജിത്ത് ശ്രീനിവാസ് വധക്കേസില്‍ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതികള്‍. ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. ആദ്യ എട്ടുപ്രതികള്‍ക്കെതിരെ കൊലക്കുറ്റവും മറ്റ് പ്രതികള്‍ക്ക് ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളും ചുമത്തി. പ്രതികള്‍ക്കെതിരായ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി.പടിക്കല്‍ പ്രതികരിച്ചു.

2021 ഡിസംബര്‍ 19 ന് രാവിലെ രണ്‍ജിത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തലേദിവസം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്.ഷാന്‍ മണ്ണഞ്ചേരിയില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു. ആലപ്പുഴ ഡിവൈഎസ്പി എന്‍.ആര്‍.ജയരാജ് ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

രഞ്ജിത്തിന്റെ അമ്മ, ഭാര്യ, മകള്‍ എന്നിവരെ പ്രോസിക്യൂഷന്‍ സാക്ഷികളാക്കി വിസ്തരിച്ചിരുന്നു.അഡ്വ. പ്രതാപ് ജി.പടിക്കല്‍ ആണ് കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 156 സാക്ഷികളെ വിസ്തരിച്ചു. നേരത്തെ കാക്കനാട് ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിരുന്ന പ്രതികളെ പിന്നീട് മാവേലിക്കര പ്രത്യേക ജയിലിലേക്ക് മാറ്റി. വിചാരണ ആലപ്പുഴ ജില്ലയില്‍ നിന്ന് മാറ്റണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു.

 

 

 

രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസ്:
15 പ്രതികളും കുറ്റക്കാര്‍

 

 

Share

Leave a Reply

Your email address will not be published. Required fields are marked *