ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കേസിലെ പ്രതികളുടെ സമയം നീട്ടി നല്‍കണമെന്ന ഹരജി സുപ്രിംകോടതി തളളി. ജയിലില്‍ കീഴടങ്ങാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് ഹരജി സുപ്രിംകോടതിയുടെ മുന്നിലെത്തിയത്. ബില്‍ക്കീസ് ബാനുവിനെയും മാതാവിനെയും കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നു വയസുകാരിയായ മകള്‍ ഉള്‍പ്പെടെയുള്ളവരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് കഴിഞ്ഞ ദിവസം കോടതിയുടെ നിര്‍ണായക വിധി വന്നത്.
തിമിരശസ്ത്രക്രിയ, മാതാപിതാക്കളുടെ വാര്‍ധക്യസഹജമായ അസുഖം, കാര്‍ഷികോല്‍പന്നങ്ങളുടെ വിളവെടുപ്പ് എന്നിങ്ങനെ വ്യത്യസ്തമായ കാരങ്ങളാണ് ജയിലില്‍ മടങ്ങിയെത്താതിരിക്കാന്‍ പ്രതികള്‍ ന്യായീകരണമായി നിരത്തിയിരിക്കുന്നത്. പ്രതികളെ വെറുതെവിട്ട ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് ജനുവരി എട്ടിനാണ് സുപ്രിംകോടതി റദ്ദാക്കിയത്.