കോഴിക്കോട്: 33-ാമത് ഭീമാ ബാല സാഹിത്യ അവാര്‍ഡിന് 2022-23 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച മലയാള ബാലസാഹിത്യ കൃതികള്‍ ക്ഷണിക്കുന്നതായി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജയകുമാറും, ചൈതന്യ പ്രസിഡണ്ട് ബി.ഗിരി രാജനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുവതലമുറ സാമൂഹ്യ പ്രതിബദ്ധതക്കുള്ള ഉത്തമ പൗരന്മാരായി വളരുന്നതിന് പ്രചേദനം ഉള്‍ക്കൊള്ളുകയെന്നതാണ് ലക്ഷ്യം.
ഒന്നാമതായി തിരഞ്ഞെടുക്കപ്പെടുന്ന മുതിര്‍ന്നവരുടെ കൃതിക്ക് 70000 രൂപയും 18 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ കൃതിക്ക് 10,000 രൂപയും ക്യാഷ് അവാര്‍ഡും, കാനായി രൂപകല്‍പന ചെയ്ത ശില്‍പവും സമ്മാനിക്കും.
5 കോപ്പികള്‍ വീതം ഫെബ്രുവരി 5ന് മുന്‍പ് രവി പാലത്തുങ്കല്‍, ജന.സെക്രട്ടറി, ഭീമാ അവാര്‍ഡ് കമ്മിറ്റി എസ് എല്‍ പുരം പി.ഒ,688523 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.
വാര്‍ത്താസമ്മേളനത്തില്‍ രവി. പാലത്തുങ്കലും പങ്കെടുത്തു.